യുദ്ധക്കെടുതിയിലും വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള : കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം – സി.പി.എ ലത്തീഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുദ്ധക്കെടുതിയില്‍ ലോകം ഭയാശങ്കയില്‍ കഴിയുമ്പോഴും സാഹചര്യം മുതലെടുത്ത് യാത്രാ നിരക്ക് വര്‍ധിപ്പിച്ച് തീവെട്ടിക്കൊള്ള നടത്തുന്ന വിമാനക്കമ്പനികളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ്. പ്രവാസികളും വിസിറ്റിങ് വിസയില്‍ ഗള്‍ഫിലെത്തിയവരും വിമാന നിരക്ക് വര്‍ധനയില്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ‘പുരയ്ക്ക് തീപിടിക്കുമ്പോള്‍ വാഴ വെട്ടുന്നു’ എന്ന പഴമൊഴി അന്വര്‍ഥമാക്കുന്ന തരത്തിലാണ് വിമാനക്കമ്പനികളുടെ ചൂഷണം. യുദ്ധം അനിശ്ചിതമായി തുടരുന്നതോടെ ജീവനെങ്കിലും ബാക്കിയാകട്ടെയെന്നു കരുതി എങ്ങിനെയെങ്കിലും രക്ഷപെട്ട് നാട്ടിലെത്താന്‍ പ്രവാസികള്‍ ആഗ്രഹിക്കുമ്പോഴാണ് യാത്രാ നിരക്ക് ഇരുട്ടടിയായി മാറിയിരിക്കുന്നത്.

ഈ തീവെട്ടി കൊള്ളയ്ക്ക് കടിഞ്ഞാണിട്ടേ മതിയാകൂ. പ്രവാസികള്‍ സമ്പദ്ഘടനയുടെ നട്ടെല്ലാണെന്ന് പ്രസംഗിക്കുന്നതിലല്ല കാര്യം. അടിയന്തിര സാഹചര്യങ്ങളില്‍ അവര്‍ക്ക് രക്ഷകരായി എത്താന്‍ ഭരണകൂടത്തിന് സാധ്യമാകണം. വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 14 ജില്ലകളിലും യെല്ലോ...

രോഗി മരിച്ച സംഭവം; ഉന്നതരെ രക്ഷിക്കാൻ സെക്യൂരിറ്റി ജീവനക്കാരനെ ബലിയാടാക്കിയെന്ന് വിമർശനം

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ...

ഡ്രോൺ നിരീക്ഷണവും പരാജയം ; വടശേരിക്കരയിൽ കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ

0
വടശേരിക്കര: വനംവകുപ്പ് ഡ്രോൺ നിരീക്ഷണമുൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ രംഗത്തിറക്കിയിട്ടും വടശേരിക്കര മേഖലയിൽ...

കേരളത്തിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് സിപിഐക്ക് അർഹതയുണ്ടെന്ന് ജനറൽ സെക്രട്ടറി ഡി.രാജ

0
ന്യുഡൽഹി: കേരളത്തിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് സിപിഐക്ക് അർഹതയുണ്ടെന്ന് ജനറൽ സെക്രട്ടറി ഡി.രാജ....