പൊളിച്ചു പണിയാന്‍ തീരുമാനിച്ച പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ തിരക്കിട്ട അറ്റകുറ്റപ്പണികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 41വര്‍ഷത്തെ പഴക്കമുള്ള പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം അണ്‍ഫിറ്റ്‌ ആണെന്ന് റിപ്പോര്‍ട്ട്‌ പുറത്ത് വരികയും കെട്ടിടം പൊളിക്കാന്‍ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ തീരുമാനമെടുക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ മിനി സിവില്‍ സ്റ്റേഷനില്‍ തിരക്കിട്ട അറ്റകുറ്റപ്പണികള്‍ നടത്തുന്നത് പണം ധൂര്‍ത്തടിക്കാനാണെന്ന് ആരോപണം. കോണ്‍ക്രീറ്റ് ഇളകി വീണുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ ഇനി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കേണ്ട എന്ന് തീരുമാനിക്കുകയും ആദ്യ ഘട്ടമായി താലൂക്ക് ഓഫീസ് മാറ്റുവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കെട്ടിടത്തിന് ഏറ്റവും മുകളില്‍ ചോര്‍ച്ച തടയാന്‍ എന്ന പേരില്‍ മേല്‍ക്കൂര നിര്‍മ്മാണം നടക്കുന്നത്. പൊളിക്കാന്‍ പോകുന്ന കെട്ടിടത്തില്‍ നടത്തുന്ന അറ്റകുറ്റപ്പണി ധൂര്‍ത്തിന്റെ ഭാഗമെന്നാണ് പൊതുജനങ്ങളുടെ ആരോപണം.

രണ്ടരമാസം മുമ്പാണ് കെട്ടിടത്തിന്റെ ബല പരിശോധനയ്ക്ക് തുടക്കമായത്. കേരള ഹൈവേ റിസേര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് ആണ് ബല പരിശോധന നടത്തി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് റിപ്പോര്‍ട്ട്‌ കൈമാറിയത്. പരിശോധനയുടെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നിന്നും കോണ്‍ക്രീറ്റ് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. കോണ്‍ക്രീറ്റിനുള്ളിലെ കമ്പികള്‍ പലതും ദ്രവിച്ച അവസ്ഥയില്‍ ആണ് മിക്ക ഭാഗങ്ങളും. കോടതി അടക്കം മുപ്പതോളം സര്‍ക്കാര്‍ ഓഫീസുകള്‍ ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അയ്യായിരത്തില്‍ അധികം ജീവനക്കാരും ഇവിടെയുണ്ട്. തെരഞ്ഞെടുപ്പ് കാലം അടുത്തതോടെ താലൂക്ക് ഓഫീസ് മാറ്റുന്നത് അടക്കം പ്രയാസമാണ്. ഇതിനിടെയാണ് തിരക്കിട്ട അറ്റകുറ്റപ്പണികള്‍ നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജ് പരീക്ഷാ മൂല്യനിര്‍ണയം ; ഗുരുതര പിഴവുകളുണ്ടായതായി ആരോപണം

0
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലെ തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജില്‍...

ഇറാന്റെ വധഭീഷണി ; എയർഫോഴ്സ് വൺ ഒഴിവാക്കി സൈനിക വിമാനത്തിൽ പറന്ന് ട്രംപ്

0
വാഷിങ്ടൺ : തുർക്കിയിൽ കഴിഞ്ഞ മാസം നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം...

കൊല്ലത്ത് ബോട്ടിൽ നിന്ന് കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കാവനാട് അരവിളയിൽ കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് കായലിൽ...