നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് ഉണ്ടാകില്ല ; രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ താത്പര്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് ഉണ്ടാകില്ല. രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ നിതീഷ് ആഗ്രഹം അറിയിച്ചു. മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകുന്ന ജെ.ഡി.യുവിന് രണ്ട് ഉപമമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കാന്‍ ധാരണയായി എന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടു പതിറ്റാണ്ടിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഒഴിയുന്ന നിതീഷ് കുമാര്‍ കേന്ദ്രമന്ത്രിസഭയിലേക്ക് എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ തള്ളുന്നത്. സര്‍ക്കാരിന് മാര്‍ഗ നിര്‍ദ്ദേശം നല്‍കി പട്‌നയില്‍ തന്നെ തുടരാനാണ് ആഗ്രഹം എന്ന് നിതീഷ് അറിയിച്ചതാണ് സൂചന.

ബിഹാര്‍ രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കാനില്ല എന്നും, പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാത്രം ഡല്‍ഹിയിലെത്താം എന്നുമാണ് നിതീഷ് കുമാറിന്റെ നിലപാട്. കഴിഞ്ഞ ദിവസം പട്‌നയില്‍ ചേര്‍ന്ന ജെ.ഡി.യു നിയമസഭാ കക്ഷി യോഗത്തിലും നിതീഷ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 10 ഓടെ മാത്രമേ നിതീഷ് മുഖ്യമന്ത്രി സ്ഥാനം ഒഴിയൂ എന്നും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്ക് വിട്ടു നല്‍കുന്നതിന് പകരമായി, ജെ.ഡി.യുവിന് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കാനും ധാരണയായി. നിതീഷിന്റെ മകന്‍ നിഷാന്ത് കുമാറിന് ഒരു ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കും. പുതിയ സര്‍ക്കാരില്‍ ജെ.ഡി.യുവിന് 14 മന്ത്രിസ്ഥാനങ്ങളും ബി.ജെ.പിക്ക് മുഖ്യമന്ത്രിയെ കൂടാതെ 13 മന്ത്രിമാരുമാകും ഉണ്ടാകുക എന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോർഡ് കല്യാണത്തിരക്ക്

0
ഗുരുവായൂർ: ചിങ്ങമാസത്തിന്റെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ...

മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ; കായികവകുപ്പ് അന്വേഷണറിപ്പോർട്ട് കൈമാറി

0
കോഴിക്കോട് : കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലിയോണൽ മെസിയേയും അർജന്റീനാ ടീമിനേയും...

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം : കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

0
കോട്ടയം/കണ്ണൂർ: കുഞ്ഞിനെ വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പോലീസ് രജിസ്റ്റർ...

മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....