സ്വര്‍ണ്ണം കടത്താനുള്ള വഴിയായി വിമാനത്താവളങ്ങള്‍ ; കേരളത്തിൽ പിടിച്ചത് 448 കോടിയുടെ പൊന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍വഴി കടത്താന്‍ ശ്രമിക്കുന്നതിനിടെ അഞ്ചുവര്‍ഷംകൊണ്ട് കസ്റ്റംസ് പിടിച്ചത് ഒന്നേകാല്‍ ടണ്‍ സ്വര്‍ണം. കോഴിക്കോട്ടുനിന്ന് 591 കിലോയും കൊച്ചിയില്‍നിന്ന് 500 കിലോയും തിരുവനന്തപുരത്തുനിന്ന് 153 കിലോയുമാണു പിടിച്ചെടുത്തത്. വിമാനത്താവളങ്ങളില്‍നിന്നല്ലാതെ 230 കിലോ സ്വര്‍ണവും പിടികൂടിയെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് കസ്റ്റംസും മറ്റ് ഏജന്‍സികളും ചേര്‍ന്ന് പിടിച്ചെടുത്തത് 448 കോടി രൂപയുടെ സ്വര്‍ണക്കടത്താണ്.

കോഴിക്കോട് വിമാനത്താവളത്തില്‍ പിടിച്ചെടുത്തത് 591.7 കിലോ സ്വര്‍ണം. മൂല്യം 177.37 കോടി രൂപ. കൊച്ചി വിമാനത്താവളവും ഒട്ടും പിന്നിലല്ല. 500.78 കിലോ സ്വര്‍ണം. മൂല്യം 145.59 കോടി രൂപ. തിരുവനന്തപുരത്ത് പിടിയിലായത് 153.16 കിലോ സ്വര്‍ണം. മൂല്യം 47.99 കോടി രൂപ. രണ്ടുവര്‍ഷം മുന്‍പുമാത്രം പ്രവര്‍ത്തനം തുടങ്ങിയ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പിടിച്ചത് 51.21 കിലോ സ്വര്‍ണമാണ്.

വിമാനത്താവളങ്ങളില്‍നിന്നല്ലാതെ പിടികൂടിയ 230.43 കിലോകൂടി ചേരുമ്പോള്‍ ആകെ ഒന്നര ടണ്ണിലേറെ സ്വര്‍ണം പിടിയിലായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കുകള്‍മാത്രമാണു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജില്‍നിന്ന് പിടികൂടിയ 30 കിലോ അടക്കം കണക്കുകളിലില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...