ചെങ്ങന്നൂരില്‍ പത്രിക തള്ളിയതിനു പിന്നില്‍ ഗൂഢാലോചനയെന്ന് യു.ഡി.എഫ് ; വരണാധികാരിയുടെ നടപടി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : നഗരസഭ 16-ാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയ വരണാധികാരിയുടെ നടപടിക്കെതിരെ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനോട് ഇതു സംബന്ധിച്ച നിയമോപദേശം തേടിയതായി യു.ഡി.എഫ്. നിയോജക മണ്ഡലം കണ്‍വീനര്‍ പി.വി.ജോണ്‍ പറഞ്ഞു. ചെങ്ങന്നൂര്‍ നഗരസഭ 16-ാം വാര്‍ഡില്‍(ഐ.ടി.ഐ) യു.ഡി.എഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ആര്‍.ബിജുവിന്റെ പത്രികയാണ് കഴിഞ്ഞ ദിവസം  തള്ളിയത്.

ബിജു മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന 2013ല്‍ ഒരു ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട്  കോടതി രണ്ടു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന്  ഈ വിധിക്കുമേല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും ശിക്ഷാവിധിയില്‍ സ്‌റ്റേ വാങ്ങിയിരുന്നില്ലത്രെ. ഇതാണ് പത്രിക തള്ളാനുണ്ടായ നിയമ പ്രശ്‌നമായി വരണാധികാരികൂടിയായ  ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ജി. ഉഷാകുമാരി അറിയിച്ചത്. അതേ സമയം പത്രിക തള്ളിയ സംഭവത്തില്‍ ഗൂഢാലോചനയുണ്ടന്നും യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയുടെ ഭാഗം കേള്‍ക്കാന്‍ വരണാധികാരി തയ്യാറായില്ലന്നും പറയുന്നു. ഇങ്ങനെയൊരു പ്രശ്‌നമുള്ളതായി വരണാധികാരി പത്രിക തള്ളും മുമ്പ് ചൂണ്ടിക്കാണിച്ചില്ലത്രെ. നിസ്സാര കാരണങ്ങള്‍ പറഞ്ഞ്  പത്രിക തള്ളരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം നിലവിലുണ്ട്. ഇതൊന്നും ഇവിടെ പാലിക്കപ്പെട്ടില്ലെന്നും പി.വി.ജോണ്‍ ചൂണ്ടിക്കാട്ടി.

ഇന്ന് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് നടപടികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞതിനാല്‍ സംഭവത്തില്‍ സ്‌റ്റേ ലഭിക്കാനിടയില്ല.എന്നാല്‍ കേസുമായി മുന്നോട്ട് പോകാനാകുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ്(ഐ) ചെങ്ങന്നൂര്‍ മുനിസിപ്പല്‍ വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റു കൂടിയായ ആര്‍.ബിജു , 2010-15 കാലയളവില്‍ ഇതേ വാര്‍ഡിനെ പ്രതിനിധീകരിച്ച് നഗരസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  അന്ന് 359 വോട്ടുകള്‍ക്കാണ്  ബിജു  ജയിച്ചത്.  ഇത്  തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി.പി.എമ്മിലെ മാത്യൂസിന് ലഭിച്ചതിനേക്കാള്‍ 237 വോട്ടുകളുടെ ഭൂരിപക്ഷവും ലഭിച്ചിരുന്നു.

തുടര്‍ന്നു വന്ന 2015-20 വര്‍ഷം ഇവിടെ വനിതാ വാര്‍ഡായതിനാല്‍ മത്സര രംഗത്തു നിന്ന് മാറി നില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ തന്നെ സുജാ ജോണ്‍ ആയിരുന്നു ഇവിടെ നിന്നും വിജയിച്ചത്. ബിജുവിന്റെ പത്രിക തള്ളിയതോടെ  ഇവിടെ  എല്‍ഡിഎഫ്  സ്ഥാനാര്‍ത്ഥിയായ സതീഷ് ജേക്കബും ബിജെപി സ്ഥാനാര്‍ത്ഥിയായ മനു കൃഷ്ണനുമാണ് മല്‍സര രംഗത്ത്  ഇപ്പോഴുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...