ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിച്ച് എയര്‍ടെല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിച്ച് എയര്‍ടെല്‍. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ 5ജി സേവനങ്ങള്‍ വ്യാപിപ്പിച്ചാണ് കമ്പനി മുന്നേറുന്നത്. നിലവില്‍ ഡല്‍ഹി, സിലിഗുരി, ബംഗളൂരു, ഹൈദരാബാദ്, വാരണാസി, മുംബൈ, നാഗ്പൂര്‍, ചെന്നൈ എന്നിവയുള്‍പ്പെടെ 12 ഇന്ത്യന്‍ നഗരങ്ങളില്‍ എയര്‍ടെല്‍ 5ജി ലഭ്യമാണ്. ഇതിനു പിന്നാലെ ഗുരുഗ്രാം, പാനിപ്പത്ത്, ഗുവാഹത്തി എന്നിവിടങ്ങളിലും നെറ്റ് വര്‍ക്ക് ആരംഭിച്ചിട്ടുണ്ട്.

പട്ന സാഹിബ് ഗുരുദ്വാര, പട്ന റെയില്‍വേ സ്റ്റേഷന്‍, ഡാക് ബംഗ്ലാവ്, മൗര്യ ലോക്, ബെയ്ലി റോഡ്, ബോറിംഗ് റോഡ്, സിറ്റി സെന്റര്‍ മാള്‍, പട്ലിപുത്ര ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവയുള്‍പ്പെടെ പട്നയിലെ നിരവധി പ്രദേശങ്ങളില്‍ ടെലികോം കമ്പനി ഇപ്പോള്‍ 5ജി പുറത്തിറക്കിയിട്ടുണ്ട്. ഇത് കൂടാതെബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, പൂനെയിലെ ലോഹെഗാവ് വിമാനത്താവളം, വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, നാഗ്പൂരിലെ ബാബാസാഹെബ് അംബേദ്കര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പട്ന എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലും ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ 5ജി ലഭിക്കും.

എയര്‍ടെലിന്‍റെ മുഖ്യ എതിരാളിയായ ജിയോയും ഡല്‍ഹി എന്‍സിആര്‍, മുംബൈ, വാരണാസി, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, നാഥ്ദ്വാര, പൂനെ, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ നഗരങ്ങളില്‍ ഇതിനകം 5 ജി അവതരിപ്പിച്ചു. ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങളിലും ഇത് ലഭ്യമാക്കി. റിലയന്‍സ് ജിയോ അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യയൊട്ടാകെ 5 ജി വ്യാപിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം 2024 മാര്‍ച്ചോടെ എയര്‍ടെല്‍ എല്ലാ നഗരങ്ങളിലും 5 ജി വ്യാപിപ്പിക്കും.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാടക വീട്ടിൽ താമസിച്ചിരുന്ന 65 കാരൻ കൊല്ലപ്പെട്ട നിലയിൽ : കൈകാലുകൾ കെട്ടിയ നിലയിൽ...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...