അനിശ്ചിതത്വം നീങ്ങി ; ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3, 4 തീയതികളില്‍

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍ : ആശയക്കുഴപ്പങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3,4 തീയതികളില്‍ നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ തീരുമാനിച്ചു. ഏകാദശി ഉത്സവ നടത്തിപ്പിന്‍റെ തീയതിയെ സംബന്ധിച്ച് ജ്യോതിഷികള്‍ക്കിടയിലും ദേവസ്വം ഉദ്യോഗസ്ഥര്‍ക്കിടയിലും ആശയക്കുഴപ്പം നിലനിന്നിരുന്നു.

പ്രശസ്ത ജോത്സ്യന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിയാണ് ഡിസംബര്‍ 3 ഏകാദശിയായി ആഘോഷിക്കാനുള്ള ദേവസ്വം തീരുമാനത്തിനെതിരെ രംഗത്തുവന്നത്. ഗുരുവായൂരിലെ പഞ്ചാംഗം തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമാണ്. ഡിസംബര്‍ 4നാണ് ഏകാദശിയായി കാണിപ്പയ്യൂര്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഇതിന് വിഭിന്നമായി ഏകാദശി ദിവസം തെറ്റായി അച്ചടിച്ചെന്നാണ് കാണിപ്പയ്യൂര്‍ ആരോപിച്ചിരുന്നത്.

കാണിപ്പയ്യൂര്‍ തര്‍ക്കം ഉന്നയിച്ച പശ്ചാത്തലത്തില്‍ പ്രമുഖ ജ്യോതിഷികളുടെ യോഗം ദേവസ്വം വിളിച്ചിരുന്നു. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് വ്യത്യസ്ത ദിവസങ്ങളിലായി ഏകാദശി വന്നതാണ് ആശയക്കുഴപ്പത്തിന് വഴിവെച്ചത്. 1992-93ല്‍ സമാനമായ സാഹചര്യം വന്നപ്പോള്‍ രണ്ടാം ദിവസം ഏകാദശി ദിവസമായി കണക്കാക്കി. അങ്ങനെയാണ് ഡിസംബര്‍ 3, 4 തീയതികള്‍ ഏകാദശി ദിനമായി ആചരിക്കാന്‍ യോഗം ഏകകണ്ഠമായി തീരുമാനിച്ചതെന്ന് ദേവസ്വം ചെയര്‍മാന്‍ വി.കെ.വിജയന്‍ പറഞ്ഞു.

ഗുരുവും വായുവും ചേര്‍ന്ന് ഗുരുവായൂരപ്പന്‍റെ പ്രതിഷ്ഠ നടത്തിയ ഏകാദശി നാളിലെ ഉദയാസ്തമയപൂജ വിശേഷതയാണ്. പുരാതനകാലം മുതല്‍ നടന്നുവരുന്ന ചടങ്ങാണിത്. ദേവസ്വം ഏകാദശി ആചരിക്കുന്ന രണ്ടു ദിവസങ്ങളില്‍ ആദ്യ ദിനമായ ഡിസംബര്‍ മൂന്നിന് ഉദയാസ്തമയപൂജ നടത്താനാണ് ദേവസ്വം തീരുമാനിച്ചിട്ടുള്ളത്.

ഏകാദശിയുടെ അടുത്ത ദിവസം ആചരിക്കുന്ന ദ്വാദശി പാനം വഴിപാട്, ഡിസംബര്‍ 4 അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 5 രാവിലെ 9 വരെ നടക്കും. പ്രത്യേക ചടങ്ങായ ‘ഏകാദശി പ്രസാദം ഊട്ട്’ ഡിസംബര്‍ 3, 4 തീയതികളില്‍ നടക്കും. ത്രയോദശി ഊട്ട്, ഡിസംബര്‍ 6 നാണ് നടക്കുക. കണ്ണന്‍റെ സ്വര്‍ണക്കോലം എഴുന്നള്ളത്ത് നാലു ദിവസത്തിനു പകരം ഇത്തവണ അഞ്ചു ദിവസമുണ്ടാകും. തുടര്‍ച്ചയായ എണ്‍പതു മണിക്കൂര്‍ ദര്‍ശനത്തിനാണ് ക്ഷേത്രം വേദിയാകുക.

ദശമി ദിവസമായ ഡിസംബര്‍ രണ്ടിന് പുലര്‍ച്ചെ മൂന്നിന് ക്ഷേത്രനട തുറന്നാല്‍ ദ്വാദശി ദിവസമായ അഞ്ചിന് രാവിലെ പതിനൊന്നു വരെ പൂജകള്‍ക്കല്ലാതെ ശ്രീകോവില്‍ അടയ്ക്കില്ല. അഷ്ടമി ദിവസമായ ബുധനാഴ്ച മുതല്‍ വിശിഷ്ഠ സ്വര്‍ണക്കോലം വിളക്കിന് എഴുന്നള്ളിക്കാന്‍ തുടങ്ങും. നവമി, ദശമി, ഏകാദശി രണ്ടു ദിവസവും വിളക്കിന് സ്വര്‍ണക്കോലപ്രഭയിലാകും എഴുന്നള്ളത്ത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കര – കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം : വാഹനം...

0
വടശ്ശേരിക്കര : വടശ്ശേരിക്കര - കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ...

നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണം ; മൂന്ന് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു

0
ഓച്ചിറ: കൊല്ലം പരബ്രഹ്മ നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ മൂന്ന് അധ്യാപകർക്ക്...

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...