എഐയുടെ കടന്നുകയറ്റം ; എച്ച്ഡിഎഫ്‌സി ബാങ്ക് 3443പേരെ പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മൂലമുള്ള തൊഴില്‍ നഷ്ടം തുടരുന്നു. രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് 3443പേരെയാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം എച്ച്ഡിഎഫ്‌സി നടത്തിയ പിരിച്ചുവിടലിന്റെ കണക്കുകളാണ് പുറത്ത് വന്നത്. ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്. കഴിഞ്ഞ വര്‍ഷം 2,14,521 ജീവനക്കാരാണ് എച്ച്ഡിഎഫ്‌സിക്കുള്ളത്. അത് 2,11,178 ആയി കുറഞ്ഞുവെന്നാണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. വര്‍ക്ക്‌മെന്‍, ക്ലര്‍ക്ക്, സബോഡിനേറ്റ് സ്റ്റാഫ്് എന്നീ ജോലി ചെയ്യുന്നവരുടെ എണ്ണം എച്ച്ഡിഎഫ്‌സി ബാങ്ക് വെട്ടിക്കുറച്ചിട്ടുണ്ട്.

തങ്ങളുടെ ജീവനക്കാരുടെ ജോലി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് എഐ കൊണ്ടു വരുന്നതെന്ന് ബാങ്ക് സിഇഒ ശശിധര്‍ ജഗദീശന്‍ പറഞ്ഞു. മികച്ചൊരു ഡിജിറ്റല്‍ ബാങ്കിങ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി സിഇഒ വിശദീകരിച്ചു. കമ്പനിയുടെ മൊത്തത്തിലുള്ള ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കില്‍ മിഡില്‍ മാനേജ്‌മെന്റ് ആളുകളുടെ എണ്ണം എച്ച്ഡിഎഫ്‌സി കൂട്ടി. 9,159 പേരില്‍ നിന്നും 10,441 പേരായാണ് എണ്ണം കൂട്ടിയത്. സീനിയര്‍ മാനേജര്‍മാരുടെ എണ്ണവും വര്‍ധിപ്പിച്ചു. 261ല്‍ നിന്ന് 267 ആയാണ് എണ്ണം കൂട്ടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക അതിക്രമ കേസുകളിലെ വിധി പ്രസ്താവന : ഇരകളെ കുറ്റപ്പെടുത്തുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കണം ;...

0
ന്യൂഡൽഹി : ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ സ്ത്രീവിരുദ്ധവും ഇരകളെ...

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...