അടൂര്‍ നെല്ലിമൂട്ടില്‍പടി – കോട്ടമുകള്‍ കനാല്‍ റോഡില്‍ മനുഷ്യ വിസര്‍ജ്യം തള്ളുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ നഗരസഭയില്‍ ഉള്‍പ്പെടുന്ന നെല്ലിമൂട്ടില്‍പടി – കോട്ടമുകള്‍ കനാല്‍ റോഡില്‍ മനുഷ്യ വിസര്‍ജ്യവും കുട്ടികളുടെ സ്നഗിയും അടക്കം തള്ളിയതായി നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. റോഡിന് നടുവിലായാണ് മാലിന്യം തള്ളിയത്. വാഹനങ്ങള്‍ കയറി ഇറങ്ങി മാലിന്യങ്ങള്‍ റോഡില്‍ നിറഞ്ഞതോടെ ദുര്‍ഗന്ധം കാരണം പ്രദേശത്ത് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഈ പ്രദേശത്ത് രാത്രിയില്‍ ആളനക്കമില്ലാത്തതിനാല്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം വാഹനത്തില്‍ എത്തിച്ച് റോഡില്‍ ഉപേക്ഷിച്ചതാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കനാല്‍ ഭാഗത്ത് റോഡിന് ഇരുവശവും വളര്‍ന്നു നില്‍ക്കുന്ന കാടുകളിലും ആളുകള്‍ മാലിന്യം തള്ളുന്നുണ്ട്. സാധാരണക്കാര്‍ താമസിക്കുന്ന ഈ പ്രദേശത്ത് ആളുകള്‍ കൂടുതലും കാല്‍നട യാത്രികരാണ്. മാലിന്യം തള്ളിയവരെ കണ്ടെത്താന്‍ ഈ ഭാഗത്ത് സി.സി.റ്റി.വി സംവിധാനങ്ങളുമില്ല. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുള്ളതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ പ്രദേശത്ത് പോലീസ് രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കണം എന്നും ആവശ്യമുയരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...