എ.ഐ.എസ്.എഫ് റാന്നി മണ്ഡലം സമ്മേളനം അഡ്വ.സുഹാസ് എം ഹനീഫ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : എസ്.എസ്.എല്‍.സി, പ്ലസ്ടു പൊതുപരീക്ഷക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുള്ള ”ഫോക്കസ് പോയിന്റുകള്‍” ശാസ്ത്രീയമായി പുനക്രമീകരിക്കണമെന്ന് എ.ഐ.എസ്.എഫ് റാന്നി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. സയന്‍സ്, കണക്ക്, സാമൂഹ്യശാസ്ത്ര വിഷയങ്ങള്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി. ശാസ്ത്രീയമായി ആലോചിച്ച് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ.സുഹാസ് എം ഹനീഫ് ഉദ്ഘാടനം ചെയ്തു.

ശരത് എസ്.ലാല്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.സതീഷ്, ടി.ജെ ബാബുരാജ്, എം.വി പ്രസന്നകുമാര്‍, തെക്കേപ്പുറം വാസുദേവന്‍, കെ.എ തന്‍സീര്‍, എം.ശ്രീജിത്ത്, വിപിന്‍ പി പൊന്നപ്പന്‍, ഹാപ്പി പ്ലാച്ചേരി, എ.അനിജു, സാരംഗ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സോനുസാം അത്തിക്കയം (പ്രസിഡന്റ്), ഡിലന്‍ തോമസ് നെല്ലിക്കാല (വൈസ് പ്രസിഡന്റ്), ജെസ്ലി ടി ജോസഫ് (സെക്രട്ടറി), ടി.എ അനുരാജ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...