ചിതറ ഗവ.എച്ച്‌എസ്‌എസിനു മുന്നില്‍ എസ്‌എഫ്‌ഐ എഐഎസ്‌എഫ് സംഘട്ടനം ; ഏഴ് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കടയ്ക്കല്‍ : ചിതറ ഗവ.എച്ച്‌എസ്‌എസിനു മുന്നില്‍ എസ്‌എഫ്‌ഐ എഐഎസ്‌എഫ് സംഘട്ടനം. ഇരുപക്ഷത്തുമായി ഏഴ് പേര്‍ക്ക് പരിക്കേറ്റു. എഐഎസ്‌എഫ് പ്രവര്‍ത്തകരായ അഖില്‍ ദാസ് (20), ആകാശ് (19), നന്ദു (20), അമല്‍ ദേവ് (23), എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ ആരോമല്‍ (23), നിഥിന്‍ (19), നിഷാന്ത് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപ്രതിയിലുമായി പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. എഐഎസ്‌എഫ് വിദ്യാര്‍ഥികള്‍ ബൈക്കില്‍ ചുറ്റിയതിനെ എസ്‌എഫ്‌ഐ ചോദ്യം ചെയ്തു. തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍.ഇവിടെ നിന്ന് പിരിഞ്ഞ ശേഷം എഐഎസ്‌എഫ് വിദ്യാര്‍ഥികള്‍ ചിതറ ജങ്ഷനിലേക്ക് വരവേ വീണ്ടും സംഘട്ടനം നടന്നു. പരിക്കേറ്റവരെ കടയ്ക്കല്‍ ഗവ.ആശുപത്രിയില്‍ കൊണ്ടു വന്നപ്പോള്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു സ്ഥലത്ത് കൂടുതല്‍ പോലിസ് വിന്യസിച്ചിരുന്നു. ചിതറ, കടയ്ക്കല്‍ പോലിസ് സ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...