കോഴഞ്ചേരി : അമിത ഭാരം കയറ്റി വന്ന ലോറി കോഴഞ്ചേരി പാലത്തില്‍ കുടുങ്ങി ഗതാഗതക്കൂരുങ്ങി.ലോറിയില്‍ കൊണ്ടുപോയ തടി പാലത്തിന്റെ ആര്‍ച്ചില്‍ തട്ടി വീണതിനെ തുടര്‍ന്ന് കോഴഞ്ചേരി പാലത്തില്‍ മണിക്കൂറുകള്‍ ഗതാഗത തടസ്സം. ഇന്നലെ രാത്രയോടെയാണ് സംഭവം. ലോറിയില്‍ നിന്ന് വശങ്ങളിലേക്ക് നീണ്ട് നിന്ന തടി നെടുംപ്രയാര്‍ കരയോടു ചേര്‍ന്ന ഭാഗത്തെ അവസാന ആര്‍ച്ചിന്റെ തൂണിലാണു തട്ടിയത്. ഇതോടെ കെട്ട് അഴിഞ്ഞു തടികള്‍ താഴെ വീഴുകയായിരുന്നു. സ്ഥലത്ത് നിന്ന് ലോറി മുന്‍പോട്ട് എടുക്കാന്‍ കഴിയാത്ത അവസ്ഥയായി. കൂടുതല്‍ പോലീസ് സ്ഥലത്തെത്തുന്നതിന് പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വണ്‍വേ റോഡ് മുഴുവന്‍ വാഹനങ്ങള്‍ നിറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന പോലീസ് എത്തി പാലത്തില്‍ ഗതാഗതം നിയന്ത്രിച്ച് ഒരു വശത്തുകൂടി രാത്രിവാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങിയത്.
അമിത ഭാരം കയറ്റി വന്ന ലോറി കോഴഞ്ചേരി പാലത്തില്‍ കുടുങ്ങി ഗതാഗതക്കൂരുങ്ങി
RECENT NEWS
Advertisment