തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര ജനുവരി 31ന് കാസര്‍ഗോട്ട് നിന്നും തുടങ്ങും. ഐശ്വര്യ കേരളം എന്നാണ് യാത്രയുടെ പേര്. സംശുദ്ധം, സദ്ഭരണം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ചെന്നിത്തലയുടെ യാത്ര. 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും പ്രതിപക്ഷ നേതാവ് പര്യടനം നടത്തും. മുതിര്‍ന്ന നേതാക്കളെല്ലാം പല ഘട്ടങ്ങളില്‍ യാത്രയ്ക്കൊപ്പം ചേരും. ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് സമാപന സമ്മേളനം നടക്കും.
രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളം’ യാത്ര ജനുവരി 31ന് കാസര്‍ഗോട്ട് നിന്നും തുടങ്ങും
RECENT NEWS
Advertisment