അമ്മയെ മകനും മരുമകളും കുളിമുറിയില്‍ പൂട്ടിയിട്ടു ; ഉറുമ്പരിച്ച‌ 80 വയസുകാരിയെ പോലീസ് എത്തി മോചിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അമ്മയെ മകന്‍ കുളിമുറിയില്‍ പൂട്ടിയിട്ടു. കുളിമുറിയ്ക്കുള്ളില്‍ ഉറുമ്പരിച്ച്‌ അവശയായ നിലയില്‍ കണ്ടെത്തിയ 80 വയസുകാരിയെ പോലീസ് എത്തി മോചിപ്പിച്ചു. കല്ലേപ്പുള്ളി തെക്കുമുറി എടക്കാട്ടെ ലൈന്‍ ഷെഡില്‍ താമസിക്കുന്ന വയോധികയ്ക്കാണ് ഈ ദുരിതം ഉണ്ടായത്. അവശയായ വൃദ്ധ നിലവിളിച്ചിട്ടും തൊട്ടടുത്തുള്ള അയല്‍ക്കാര്‍ പോലും തിരിഞ്ഞു നോക്കിയില്ല. തുടര്‍ന്നാണ് പോലീസ് എത്തി ഭക്ഷണം നല്‍കി ആശുപത്രിയിലേക്ക് മാറ്റിയത്.

പഴനിയില്‍ ഒരു ചടങ്ങില്‍ പോയതിനാലാണ് മകനും മരുമകളും മുറിയില്‍ നിന്ന് ഇടുങ്ങിയ കുളിമുറിയിലേക്ക് വൃദ്ധയെ മാറ്റി കിടത്തിയത്. ഭക്ഷണം പാത്രത്തിലാക്കി കുളിമുറിയില്‍ വെച്ചിരുന്നു. വെയിലിനു ചൂടേറിയതോടെ അവശത വര്‍ധിച്ച വയോധിക സഹായത്തിനായി നിലവിളിയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞ ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന്റെ നിര്‍ദ്ദേശം അനുസരിച്ച്‌ കസബ പോലീസ് സ്ഥലത്തെത്തി ഷെഡിന്റെ പൂട്ടു പോളിച്ച്‌ വൃദ്ധയെ മോചിപ്പിയ്ക്കുകയായിരുന്നു. തുടര്‍ന്ന് വൃദ്ധയ്ക്ക് ഭക്ഷണം നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.

തമിഴ്‌നാട് സ്വദേശികളായ ഇവര്‍ ഒരു വര്‍ഷം മുന്‍പാണ് ഇവിടേയ്ക്ക് താമസത്തിനെത്തിയത്. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. മുന്‍പും അമ്മയെ മക്കള്‍ കുളിമുറിയില്‍ അടച്ചിട്ടിരുന്നതായി പോലീസിനു വിവരം ലഭിച്ചു. സംഭവത്തില്‍ മകനും മരുമകള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മുതിര്‍ന്ന പൗരന്മാര്‍ക്കെതിരെയുള്ള അതിക്രമ നിരോധന നിയമ പ്രകാരമാണ് കേസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...