കൊച്ചി : ഈ മാസം അഞ്ചാം തവണയും ഇന്ധന വില കൂടി. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂടിയത്. ഈ മാസം മാത്രം കൂടിയത് ഒരു രൂപ 36 പൈസയാണ്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപയും കടന്ന് 87.28 രൂപയായി. ഡീസല്‍ വില 81.31 രൂപയായി. കൊച്ചിയില്‍ ഇത് യഥാക്രമം 85.47 രൂപയും ഡീസലിന് 79.62 രൂപയുമാണ് ഇന്നത്തെ വില. വരും ദിവസങ്ങളിലും ഡീസല്‍ വില വീണ്ടും ഉയരാനാണ് സാധ്യത.