പത്തനംതിട്ട : എ.ഐ.റ്റി.യു.സി പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് 19 സഹായ ഹസ്തം – ഭക്ഷ്യ കിറ്റ് വിതരണവും പ്രതിരോധ ഹോമിയോ മരുന്നും ഓട്ടോ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും വിതരണം ചെയ്തു. സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയൻ വിതരണം ഉത്‌ഘാടനം ചെയ്തു.
അടൂർ നഗരസഭ ചെയർമാനും എ ഐ റ്റി യു സി ജില്ലാ പ്രസിഡന്റുമായ ഡി. സജി അധ്യക്ഷത വഹിച്ചു. എ ഐ റ്റി യു സി സംസ്ഥാന കൗൺസിലംഗം സാബു കണ്ണകര, രാജേഷ് ആനപ്പാറ, അബ്ദുൾ ഷുക്കൂർ , അഡ്വ. ജയകുമാർ , ഹരിദാസ് , സി സി ഗോപാലകൃഷൻ , അഡ്വ.ഷിനാജ്, നെജീബ് ഇളയനില , എസ് സന്തോഷ്, സഞ്ജു വലംഞ്ചുഴി, എന്നിവർ നേതൃത്വം നൽകി.