ട്രാവൻകൂർ സിമന്റ്സിൽ വ്യത്യസ്തമായ സമരവുമായി എ.ഐ.ടി.യു.സി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ട്രാവൻകൂർ സിമന്റ്സിൽ വ്യത്യസ്തമായ സമരവുമായി എ.ഐ.ടി.യു.സി. ശമ്പളം മുടങ്ങിയ യൂണിയൻ അംഗങ്ങളായ തൊഴിലാളികൾക്ക് എ.ഐ.ടി.യു.സി. പലവ്യഞ്ജന കിറ്റ് നൽകി. സിപിഎം ഭരിക്കുന്ന വ്യവസായ വകുപ്പിനെതിരെയാണ് സിപിഐയുടെ തൊഴിലാളി യൂണിയൻ പ്രതിഷേധിച്ചത്. ട്രാവൻകൂർ സിമൻ്റ്സിൽ നാലു മാസമായി ശമ്പളമില്ല . മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും അടക്കം പലവട്ടം നിവേദനം നൽകി. പ്രതിസന്ധി പരിഹരിക്കാൻ ഇടപെടൽ ഉണ്ടാകാത്തതിനെ തുടർന്നാണ് എ.ഐ.ടി.യു.സി. വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. യൂണിയൻ സംസ്ഥാന സെക്രട്ടറിയും സി.പി.​ഐ ജില്ലാ സെക്രട്ടറിയുമായ വി.ബി ബിനു പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഉദ്ഘാടനം നിർവഹിച്ചു.

ശമ്പളം മുടങ്ങിയതിലും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലും നടപടി വേണമെന്ന് മറ്റ് യൂണിയനുകളും ആവശ്യപ്പെടുന്നു. കാക്കനാട്ടുള്ള സ്ഥലം വിൽപ്പന നടത്തി പ്രശ്നം പരിഹരിക്കാനുള്ള മാനേജ്മെൻ്റ് ശ്രമത്തിന് യൂണിയനുകൾ ഒരു പോലെ പിന്തുണ നൽകുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...

ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ; രണ്ട് ദിവസം മഴ...

0
ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക്...