ല​ഗേ​ജി​ൽ ക​ഞ്ചാ​വ്​ ; വി​മാ​ന യാ​ത്ര​ക്കാ​ര​ന്​ 10,000 ദി​ർ​ഹം പി​ഴ

For full experience, Download our mobile application:
Get it on Google Play

ദു​ബൈ : ക​ഞ്ചാ​വു​മാ​യി ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ യു​വാ​വി​ന്​ 10,000 ദി​ർ​ഹം പി​ഴ ശി​ക്ഷ വി​ധി​ച്ച്​ ദു​ബൈ കോ​ട​തി. 25കാ​ര​നാ​യ യൂ​റോ​പ്യ​ൻ പൗ​ര​നാ​ണ്​ ശി​ക്ഷ ല​ഭി​ച്ച​ത്​. ക​ഞ്ചാ​വും ക​ഞ്ചാ​വ്​ ചെ​ടി ക​ട്ട്​ ചെ​യ്യാ​നാ​യി നി​ർ​മി​ച്ച ഉ​പ​ക​ര​ണ​വു​മാ​ണ് ഇ​യാ​ളി​ൽ നി​ന്ന്​​ പി​ടി​കൂ​ടി​യി​രു​ന്ന​ത്​. തു​ട​ർ​ന്ന്​ ​എ​യ​ർ​പോ​ർ​ട്ട്​ ക​സ്റ്റം​സ്​ പ്രാ​ഥ​മി​ക കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി 10,000 ദി​ർ​ഹം പി​ഴ​യും നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കാ​നും ഉ​ത്ത​ര​വി​ട്ടു. ഇ​തി​നെ​തി​രെ പ്ര​തി ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച ദു​ബൈ കോ​ട​തി പി​ഴ​ശി​ക്ഷ ശ​രി​വെ​​ച്ചെ​ങ്കി​ലും നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കാ​നു​ള്ള ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി. നാ​ട്ടി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ഞ്ചാ​വ്​ യു.​എ.​ഇ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ അ​ബ​ദ്ധ​ത്തി​ൽ ല​ഗേ​ജി​ൽ അ​ക​പ്പെ​ട്ട​താ​ണെ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ വാ​ദം.

എ​ന്നാ​ൽ യു.​എ.​ഇ​യി​ൽ നി​രോ​ധി​ച്ച മ​രു​ന്ന്​ കൈ​വ​ശം​ വെ​ച്ച​തി​ന്​ പി​ഴ ഈ​ടാ​ക്കി​യ പ്രാ​ഥ​മി​ക കോ​ട​തി ന​ട​പ​ടി ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ പേ​രി​ൽ ക്രി​മി​ന​ൽ റെ​ക്കോ​ഡി​ല്ലെ​ന്ന ഇ​യാ​ളു​ടെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കാ​നു​ള്ള ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി​യ​ത്. ദു​ബൈ​യി​ൽ വ​ന്നി​റ​ങ്ങി​യ യു​വാ​വി​ന്‍റെ ല​ഗേ​ജി​ൽ മ​രു​ന്നു​ക​ൾ​ സൂ​ക്ഷി​ച്ച ബോ​ക്സി​ലാ​ണ്​ കാ​പ്​​സ്യൂ​ൾ രൂ​പ​ത്തി​ൽ സൂ​ക്ഷി​ച്ച ആ​യു​ർ​വേ​ദ ഗു​ളി​ക​ക​ൾ എ​യ​ർ​പോ​ർ​ട്ട്​ ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്​ ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​യി​ൽ ഇ​ത്​ ക​ഞ്ചാ​വാ​ണെ​ന്ന്​ തെ​ളി​യു​ക​യാ​യി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...

ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ; വികസന അതോറിറ്റി രൂപീകരിക്കും

0
തിരുവനന്തപുരം: ശബരിമലയില്‍ പിടിമുറുക്കാന്‍ സംസ്ഥാന സർക്കാർ. ശബരിമലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...