കരാർ തൊഴിലാളികളെ പിരിച്ചു വിട്ട നടപടി : മന്ത്രി എ.കെ.ശശീന്ദ്രൻ പങ്കെടുത്ത ചടങ്ങിലേക്ക് സിപിഐ തൊഴിലാളി സംഘടനയുടെ മാർച്ച്

For full experience, Download our mobile application:
Get it on Google Play

കാട്ടാക്കട : നെയ്യാർ ഡാമിൽ മന്ത്രി എ.കെ.ശശീന്ദ്രൻ പങ്കെടുത്ത ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടന വേദിയിലേക്ക് ഭരണ പക്ഷ തൊഴിലാളി സംഘടനയായ എഐടിയുസി നടത്തിയ മാർച്ചിൽ ഉന്തും തള്ളും. വേദിക്കു സമീപം പോലീസ് വലയം തീർത്ത് പ്രതിഷേധക്കാരെ തടഞ്ഞ ശേഷം മറ്റൊരു വഴിയേ പ്രതിഷേധക്കാരുടെ മുന്നിലൂടെ മന്ത്രിയെ വേദിയിൽ എത്തിച്ചു. മന്ത്രിയുടെ വാഹനം വേദിയിലേക്ക് എത്തുമ്പോഴാണ് പ്രവർത്തകർ പോലീസിനെ തള്ളി മാറ്റി മുന്നേറാൻ ശ്രമിച്ചത്.

എന്നാൽ നേതാക്കൾ ഇടപ്പെട്ട് ശാന്തരാക്കി. ചടങ്ങിലേക്ക് വരുമ്പോഴും തിരികെ പോകുമ്പോഴും സമരക്കാർ കൂക്കി വിളിച്ചു. വനം വകുപ്പിൽ പത്തു മുതൽ മുപ്പത് വർഷത്തിലേറെയായി ജോലി നോക്കുന്ന കരാർ തൊഴിലാളികളെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. വനം വകുപ്പ് ഓഫീസുകൾക്ക് മുന്നിലും സെക്രട്ടേറിയറ്റ് പടിക്കലും പലവട്ടം സമരം നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഇതേ തുടർന്നാണ് മന്ത്രിയുടെ പൊതു പരിപാടി ബഹിഷ്കരിക്കാനും മന്തി പങ്കെടുക്കുന്ന വേദികളിലേക്ക് മാർച്ച് നടത്താനും എഐടിയുസി തീരുമാനിച്ചത്. മന്ത്രിയെ കരിങ്കൊടി കാണിക്കുമെന്നും വഴിയിൽ ‍തടയുമെന്നും സൂചന ലഭിച്ചതിനാൽ വിവിധ സ്ഥലങ്ങളിൽ പോലീസിനെ വിന്യസിച്ചിരുന്നു. എന്നാൽ കടുത്ത പ്രതിഷേധത്തിൽ നിന്നും മന്ത്രിക്ക് അസൗകര്യമുണ്ടാക്കുന്ന സമര മുറകളിൽ നിന്നും പിന്തിരിയണമെന്ന് സിപിഐ നേതൃത്വം സമരക്കാരോടു നിർദേശിച്ചു.

ഇതിനു ശേഷമാണ് മാർച്ചിൽ പ്രതിഷേധമൊതുക്കിയത്. സമരക്കാരുടെ ആവശ്യങ്ങൾ സംബന്ധിച്ച് 23ന് ചർച്ച ചെയ്യുമെന്ന് സിപിഐ നേതൃത്വം ഉറപ്പ് നൽകി. ഇതോടെ മന്ത്രിയെ വഴിയിൽ ‍കരിങ്കൊടി കാണിക്കാനുള്ള കടുത്ത തീരുമാനത്തിൽ നിന്ന് സമരക്കാർ പിന്തിരിഞ്ഞു. മന്ത്രി പങ്കെടുത്ത ചടങ്ങ് ,സിപിഐ ജന പ്രതിനിധികളും നേതാക്കളും ബഹിഷ്കരിച്ച് പ്രതിഷേധം രേഖപ്പെടുത്തി. സമരം ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ എഐടിയുസി ജില്ല സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. കള്ളിക്കാട് ചന്ദ്രൻ,കൃഷ്ണ പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...