പത്തനംതിട്ട : കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എ.ഐ റ്റി യു സിയുടെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും പ്രതിഷേധ സമരം നടത്തി.
രാജ്യത്ത് കോവിഡിന്റെ മറവിൽ 8 മണിക്കൂർ ജോലി 12 മണിക്കൂറായി വർദ്ധിപ്പിച്ച് ബി.ജെപി ഭരിക്കുന്ന ഗുജറാത്ത്, യൂ പി, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിക്കഴിഞ്ഞു. ഇത് തൊഴിലാളികളോടുള്ള വഞ്ചനയാണ്, കോവിഡ് കാലത്ത് അസംഘടിത തൊഴിലാളികൾക്ക് പ്രതിമാസം 7500- രൂപ വെച്ച് മൂന്ന് മാസത്തേക്ക് അനുവദിക്കണം. കൂടാതെ സൗജന്യ റേഷൻ , തൊഴിലാളികൾക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്ക് സൗജന്യ യാത്രയും ഭക്ഷണവും, എന്നിവയും അനുവദിക്കണമെന്ന് മുന്‍ എം.പി ചെങ്ങറ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ട മണ്ഡലം സെക്രട്ടി സാബു കണ്ണങ്കരയുടെ നേതൃത്വത്തിൽ കണ്ണങ്കരയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം എ.ഐ റ്റി യു സി ജില്ലാ സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. രാജേഷ് ആനപ്പാറ, നജീബ് ഇളയ നില, സഞ്ചു എന്നിവർ പ്രകടനത്തിന് നേതൃത്വം നല്‍കി.