അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമനിധി അടവുതുക വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണം  

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമനിധി പ്രതിമാസ അടവുതുക വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന്  ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്സ് (AIUWC) സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ധനസഹായം നിലവിൽ +2മുതൽ എന്നത് 10-ാം ക്ലാസ് മുതൽ പഠിക്കുന്ന കുട്ടികൾക്ക് എന്ന തരത്തിൽ മാറ്റം വരുത്തണം. വിവാഹ ധനസഹായം സ്ത്രീകൾക്ക് മാത്രം എന്നത് പുരുഷൻമാർക്ക് കൂടി ലഭ്യമാക്കണം.  അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക്  സര്‍ക്കാര്‍ നൽകിയ വാഗ്ദാനം പാലിക്കണമെന്നും നഹാസ് ആവശ്യപ്പെട്ടു.

പ്രതിമാസ അടവുതുകയില്‍ 100 രൂപയാണ് ഒറ്റയടിക്ക്  വർദ്ധിപ്പിച്ചത്. കോവിഡ് കാലത്ത് വളരെ പ്രതിസന്ധി നേരിടുന്ന വിഭാഗമാണ് അസംഘടിത തൊഴിലാളികള്‍. തൊഴിൽ സാധ്യതകൾ വൻതോതിൽ കുറയുന്ന ഈ സമയത്തും സർക്കാരിന്റെ  ഭാഗത്തുനിന്നും ഇരുട്ടടി എന്നപോലെയാണ്  ക്ഷേമനിധിയുടെ അടവുതുക വര്‍ധിപ്പിച്ചത്. വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ,  മെഡിക്കൽ സ്റ്റോറുകൾ,  അനുബന്ധ വ്യാപാര സ്ഥാപനങ്ങള്‍, എന്നിവയില്‍  ഇരുന്ന് ജോലി ചെയ്യുവാനുള്ള നടപടി സ്വീകരിക്കും എന്ന വാഗ്ദാനം ഇതുവരേയും പാലിക്കപ്പെട്ടിട്ടില്ല.  നിലവിലുള്ള ഈ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്സ് (AIUWC) സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...