മന്ത്രി കെ രാജനെ പരിഹസിച്ച ചാണ്ടി ഉമ്മനെതിരെ വിമർശനവുമായി എഐവൈഎഫ്

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട് ടൗൺഷിപ്പിലെ വീട്ടിൽ‌ വിള്ളൽ പരിശോധന നടത്തിയ മന്ത്രി കെ രാജനെ പരിഹസിച്ച ചാണ്ടി ഉമ്മനെതിരെ വിമർശനവുമായി എഐവൈഎഫ്. കൂലിപ്പണിക്കാരെ ആക്ഷേപിച്ച ചാണ്ടി ഉമ്മൻ മാപ്പ് പറയണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ പറഞ്ഞു. കെ.രാജൻ കൂലിപ്പണിക്കാരൻ എന്നത് ചാണ്ടി ഉമ്മന് പരിഹാസ്യപദമായിരിക്കും. ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ എം.എൽ.എയായ ആളല്ല കെ.രാജനെന്നും ടി.ടി.ജിസ്മോൻ പറഞ്ഞു. കെട്ടിടനിർമാണത്തിന് തൃശൂർകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടിയെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ഇതിന് മറുപടിയുമായാണ് എഐവൈഎഫ് രം​ഗത്തെത്തിയത്. ചണ്ടി ഉമ്മന്റെ

പരാമർശത്തിൽ മന്ത്രിയും പ്രതികരിച്ചിരുന്നു. കൂലിപ്പണിക്കാരൻ രാജൻ എന്ന് പറയുന്നത് കേട്ടാൽ എനിക്ക് അഭിമാനമാണ് തോന്നുന്നത്. അഞ്ചുകൊല്ലം ഭരണം കഴിയുമ്പോൾ മുതലാളി രാജൻ എന്ന് പേര് കേട്ടില്ലല്ലോയെന്ന് മന്ത്രി പറഞ്ഞു. കൂലിപ്പണിക്കാരൻ എന്ന് കേട്ടതിൽ അഭിമാനമാണ്. കൂലിപ്പണിക്കാരന്റെ വേദന മനസ്സിലാക്കുന്ന മണ്ണിൽ നിന്നാണ് വരുന്നത്. ആ ആക്ഷേപം അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. വയനാട് ടൗൺഷിപ്പിലെ വീട്ടിൽ‌ വിള്ളൽ പരിശോധന നടത്തിയതിനായിരുന്നു ചാണ്ടി ഉമ്മൻ മന്ത്രി കെ രാജനെ പരിഹസിച്ചിരന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...