കാലടി സർവ്വകലാശാലയിൽ ഗവർണർ ഉദ്ഘാടകനായ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് പെരുമാറ്റച്ചട്ടം അടിച്ചേൽപ്പിച്ച സംഭവത്തിൽ മലക്കം മറിഞ്ഞ് വി സി

For full experience, Download our mobile application:
Get it on Google Play

കാലടി: കാലടി സർവ്വകലാശാലയിൽ, ഗവർണർ ഉദ്ഘാടകനായ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് പെരുമാറ്റച്ചട്ടം അടിച്ചേൽപ്പിച്ച സംഭവത്തിൽ മലക്കം മറിഞ്ഞ് വി സി. കർശന നിബന്ധനകളുള്ള വിവാദ സർക്കുലർ പിൻവലിച്ച് സർവകലാശാല പുതിയ സർക്കുലർ ഇറക്കി. മൂന്ന് നിർദേശങ്ങൾ മാത്രം ഉൾപ്പെടുന്നതാണ് പുതിയ സർക്കുലർ. ചൊവ്വാഴ്ച രാവിലെ 10.30ന് കാലടി സർവ്വകലാശാലയിൽ ശ്രീശങ്കര ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു വൈസ് ചാൻസലർ വിചിത്രമായ സർക്കുലർ പുറത്തിറക്കിയത്.

ഗവർണർ എത്തുമ്പോൾ എല്ലാവരും എഴുനേറ്റ് നിന്ന് ആദരവ് പുറപ്പെടുവിക്കണം. അനാവശ്യ ചലനങ്ങൾ പാടില്ല. മൊബൈൽ ഫോൺ സൈലൻറ് മോഡിലാക്കണം. പ്രസംഗം അവസാനിച്ചാൽ നിയന്ത്രിതമായ കൈയടിയിലൂടെ ആദരവ് രേഖപ്പെടുത്തണം. ഇങ്ങനെ പത്ത് കർശന നിബന്ധനകൾ ഉൾപ്പെടുത്തിയുള്ള പെരുമാറ്റച്ചട്ടമാണ് വി സിയുടെ നിർദേശപ്രകാരം അസിസ്റ്റൻറ് രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവിലൂടെ ജീവനക്കാർക്കും അധ്യാപകർക്കും നേരെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത്. വിവാദമായതോടെ സർക്കുലർ ആദ്യം മരവിപ്പിക്കുകയും പിന്നീട് പിൻവലിച്ച് പുതിയ സർക്കുലർ പുറത്തിറക്കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...