ഇട്ടിയപ്പാറ ടൗണ്ണിലെ വണ്‍വെ സംവിധാനം കാര്യക്ഷമമാക്കണം ; എ.ഐ.വൈ.എഫ് പഴവങ്ങാടി മേഖലാ സമ്മേളന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഹൈക്കോടതി ഉത്തരവ് പാലിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ഇട്ടിയപ്പാറ ടൗണ്ണിലെ വണ്‍വെ സംവിധാനം കാര്യക്ഷമമാക്കണമെന്നും  എ.ഐ.വൈ.എഫ് പഴവങ്ങാടി മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വളരെക്കാലമായി നടപ്പിലായിരുന്ന വണ്‍വെ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണത്തോടെയാണ് കുത്തഴിഞ്ഞ നിലയിലായത്. കാവുങ്കല്‍പ്പടി മുതല്‍ മിനര്‍വ്വാപ്പടി വരെ റോഡു പണിയും അനുബന്ധ നിര്‍മ്മാണങ്ങളും പൂര്‍ത്തിയായ നിലയ്ക്ക് വണ്‍വെ സംവിധാനം പുനരാരംഭിക്കുന്നതിന് തടസ്സമില്ല.

ടൗണ്ണിലൂടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുയാണ്. ഇരുചക്ര വാഹനം മുതല്‍ ടിപ്പര്‍ ലോറി വരെ വണ്‍വെ ലംഘിക്കുന്ന പട്ടികയിലുണ്ട്. മുമ്പ് ടൗണ്ണില്‍ നിയമം ലംഘിച്ച് എത്തുന്നവരെ പിടികൂടാന്‍ പോലീസിനെയും ഹോംഗാര്‍ഡിനേയും നിയമിച്ചിരുന്നെങ്കിലും ശബരിമല സീസണോടെ ഇവരുടെ സേവനം ടൗണ്ണില്‍ ഇല്ലാതായി. നിലവില്‍ ടൗണ്ണില്‍ ആര്‍ക്കും എന്തു ചെയ്യാമെന്ന അവസ്ഥയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ടൗണ്ണില്‍ പോലീസിന്‍റെ സേവനം ഉറപ്പുവരുത്തുകയും അടിയന്തരമായി വണ്‍വെ സംവിധാനം ആരംഭിക്കണമെന്നും ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് പരാതി നല്‍കാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിയംഗം അനീഷ് ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. ജിനു പി. ഇടമണ്‍ അധ്യക്ഷത വഹിച്ചു.സി.പി.ഐ ലോക്കല്‍ സെക്രട്ടറി എ. ജി ഗോപകുമാര്‍,ജോളിമധു,ഹാപ്പി പ്ലാച്ചേരി,ബിനു പുഷ്പരാജ് എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി ജിനു പി. ഇടമണ്‍(പ്രസിഡന്‍റ്), കെ. ഐ പ്രിന്‍സ് (വൈസ് പ്രസിഡന്‍റ്), ഹാപ്പി പ്ലാച്ചേരി (സെക്രട്ടറി), വി. എസ് ജോസ് (ജോയിന്‍റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...