റാന്നിയുടെ സമഗ്ര വികസനം ചര്‍ച്ച ചെയ്ത് ബ്ലോക്ക് വികസന സദസ്

For full experience, Download our mobile application:
Get it on Google Play

റാന്നി :  അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളുടെ സമഗ്രവികസനം ചര്‍ച്ച ചെയ്ത് ബ്ലോക്ക് വികസന സദസ്. റാന്നി താലൂക്ക് ആശുപത്രിയുടെ വികസനം, സിഎച്ച്‌സികളിലേയും പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും അടിസ്ഥാനസൗകര്യ വികസനവും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കലും, മാലിന്യ സംസ്‌കരണത്തിന് കൂട്ടായ പദ്ധതി, ടൂറിസം പദ്ധതികള്‍, അങ്കണവാടികളുടെ നവീകരണം, വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തല്‍, കുടിവെള്ള ക്ഷാമത്തിന് പരിഹാരം, പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങി റാന്നി നിയോജകമണ്ഡലത്തില്‍ ആവശ്യമുള്ള  വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം യോഗത്തില്‍ ചര്‍ച്ചയായി.

കാട്ടു മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും കാര്‍ഷികവിളകളെ സംരക്ഷിക്കുന്നതിനുവേണ്ടി കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.  വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം കൂട്ടായ ചര്‍ച്ചയിലൂടെ നടപ്പാക്കാനും തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി അധ്യക്ഷനായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...