സ്‌പോണ്‍സര്‍ വഴി മുടക്കി : ഇന്ത്യന്‍ സ്ഥാനപതി ഇടപെട്ടു ; ഓടപ്പൊഴിയില്‍ മുങ്ങി മരിച്ച കണ്മണികളെ കാണാന്‍ മേരി എത്തും

For full experience, Download our mobile application:
Get it on Google Play

മാരാരിക്കുളം : ഓമനപ്പുഴ ഓടാപ്പൊഴിയില്‍ മുങ്ങി മരിച്ച സഹോദരങ്ങളുടെ മാതാവ് മേരി ഷൈന്‍ നാളെ കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് തിരിക്കും. മേരി ഷൈന്‍ എത്തിയതിന് ശേഷം കുട്ടികളുടെ സംസ്‌കാരം നടക്കും. വെള്ളിയാഴ്ച വൈകിട്ടാണ് പൊഴിയില്‍ വീണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ഓമനപ്പുഴ നാലുതൈക്കല്‍ നെപ്പോളിയന്റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവര്‍ മരിച്ചത്. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്.

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളിയാണ് മേരി ഷൈന്‍. ആദ്യത്തെ സ്‌പോണ്‍സറുടെ തൊഴില്‍ പീഡനം മൂലം ഇപ്പോള്‍ പുതിയ സ്‌പോണ്‍സറുടെ കീഴിലാണ് ജോലി ചെയ്യുന്നത്. തുടര്‍ന്ന് പഴയ സ്‌പോണ്‍സര്‍ കേസ് കൊടുത്തത് ഇവരുടെ നാട്ടിലേക്കുള്ള യാത്ര മുടക്കി. ഉടന്‍ തന്നെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. നേരത്തെയും പല പ്രവാസികളുടെയും പ്രശ്‌നത്തില്‍ ഉടന്‍ തന്നെ പരിഹാരം കണ്ടെത്തിയ സിബി ജോര്‍ജ്, വീണ്ടും പ്രവാസലോകത്തിന്റെ കൈയ്യടി നേടുകയാണ്.

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പിടി തോമസ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് തുടങ്ങിയവര്‍ മരിച്ച കുട്ടികളുടെ വീട് സന്ദര്‍ശിച്ചിരുന്നു. മേരി ഷൈന്റെ യാത്രയ്ക്ക് ആവശ്യമായ സൗകര്യം ഒരുക്കാന്‍ കുവൈറ്റ് ഒഐസിസിക്ക് സുധാകരന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...