പാലാ ബിഷപ് പറഞ്ഞത് തെറ്റ് ; അദ്ദേഹം തന്നെ തിരുത്തണo – അബൂബക്കര്‍ മുസ്ലിയാര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ് പറഞ്ഞത് തെറ്റാണെന്നും ആ തെറ്റ് അദ്ദേഹം തന്നെ തിരുത്തണമെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയല്ല വേണ്ടത്. തെറ്റായ വാദം മുസ്ലിം സമുദായത്തിന്റെ പേരില്‍ ഉന്നയിച്ചവര്‍ പിന്‍വലിക്കണം.

ലവ് ജിഹാദ് ഇസ്ലാം മതത്തില്‍ ഇല്ല. മതത്തില്‍ അങ്ങനെ ഒരു പദ്ധതിയില്ല. മുസ്ലിം സമുദായം അതിന് വേണ്ടി ആഹ്വാനം ചെയ്തിട്ടില്ല, പറഞ്ഞിട്ടില്ല, പറയുകയും ഇല്ല. നിര്‍ബന്ധിച്ച്‌ മത പരിവര്‍ത്തനം ചെയ്യിപ്പിക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. വഞ്ചനയിലൂടെ ചെയ്യുന്നത് മത പരിവര്‍ത്തനമാകുകയില്ല. ഈ നിലക്ക് മുസ്ലിംകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ഇസ്ലാം കല്‍പിച്ചിട്ടില്ല -കാന്തപുരം പറഞ്ഞു.

മന്ത്രി വി.എന്‍. വാസവന്‍ പാലാ ബിഷപ്പിനെ പിന്തുണക്കുകയും പുകഴ്ത്തി സംസാരിക്കുകയും ചെയ്തത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അതിനെക്കുറിച്ച്‌ ആലിചിച്ചിട്ട് പറയാം എന്നായിരുന്നു കാന്തപുരത്തിന്റെ മറുപടി. വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് എന്താണെന്ന് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...