മുഖ്യമന്ത്രി ചർച്ചയ്ക്കായി അജയ് മാക്കനും മുകുൾ വാസ്നിക്കും നാളെ കേരളത്തിലെത്തും

For full experience, Download our mobile application:
Get it on Google Play

ദില്ലി: മുഖ്യമന്ത്രി ചർച്ചയ്ക്കായി അജയ് മാക്കനും മുകുൾ വാസ്നിക്കും നാളെ കേരളത്തിലെത്തും. നിയമസഭ കക്ഷിയോഗവും നാളെ നടക്കും. അതേദിവസം തന്നെയാണ് നിരീക്ഷകരും കേരളത്തിലെത്തുന്നത്. എംഎല്‍എമാരുടെ മനസറിയാന്‍ ആണ് ഇവരെ ഹൈക്കമാൻഡ് കേരളത്തിലേക്ക് അയക്കുന്നത്. മുതിര്‍ന്ന നേതാക്കളെ അയക്കാന്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പങ്കെടുത്ത യോഗം തീരുമാനിച്ചിരുന്നു. ഇതിനിടെ കേരളത്തിൽ മുഖ്യമന്ത്രി ചർച്ചകൾ മുറുകുന്നതിനിടെ രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലെത്തുന്നുണ്ട്. എഐസിസി നേതൃത്വവുമായി ചർച്ച നടത്താനാണ് രമേശ് ചെന്നിത്തലയുടെ ദില്ലി യാത്ര. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചർച്ചയാകും.

അതേസമയം, എംഎല്‍എമാരുടെ മനസറിയാന്‍ കേരളത്തിലേക്കെത്തുന്നത് രണ്ട് നിരീക്ഷകര്രാണ്. മുതിര്‍ന്ന നേതാക്കളെ അയക്കാന്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പങ്കെടുത്ത യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്‍റെ ക്ലെയിം രമേശ് ചെന്നിത്തല ഇതിനകം മുന്നോട്ട് വച്ചിട്ടുണ്ട്. പാർട്ടിയിലും സഭയിലും താൻ സീനിയറാണ്. എംഎൽഎമാരുടെ ഭൂരിപക്ഷം 2021ൽ ഘടകം ആയിരുന്നില്ല. ഭൂരിപക്ഷം ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് ആക്കിയില്ല. എന്നിട്ടും ഒരു എതിർപ്പും അറിയിച്ചില്ല. കരിയില അനങ്ങുന്ന ശബ്‍ദം പോലും ഉണ്ടാക്കിയില്ലെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 2021ൽ തന്നെ ആരും മുഖ്യമന്ത്രിയായി പ്രൊജക്റ്റ്‌ ചെയ്തിരുന്നില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​പണമിടപാട് കേസിൽ കനത്ത തിരിച്ചടി ; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയും നിയമക്കുരുക്കിലേക്ക്

0
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയ്ക്കും...

തിരുവനന്തപുരം നഗരസഭയിൽ ഭിന്നത; നടന്നത് നാടകമെന്ന് വി. ജോയ്, ഭരണസ്തംഭനമെന്ന് വി. ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി വി...

അതിർത്തി കടന്ന് ഇടുക്കിയിലേക്ക് ലഹരിയുടെ ഒഴുക്ക് ; സ്കൂൾ-കോളജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് തമിഴ്നാട് കഞ്ചാവ്...

0
കുമളി: ഇടുക്കി ജില്ലയിൽ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയയുടെ പ്രവർത്തനം വ്യാപകമാകുന്നതായി...

ഞാറക്കൽ എസ്‌ഐ അരുൺ വീണ്ടും വിവാദത്തിൽ; മുഖത്തടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി മർദ്ദന പരാതി

0
കൊച്ചി: പതിനാറുകാരൻ്റെ മുഖത്തടിച്ചെന്ന ആരോപണം നേരിടുന്ന ഞാറക്കല്‍ സ്റ്റേഷന്‍ എസ്‌ഐ അരുണ്‍...