മുഖ്യമന്ത്രി ചർച്ചകൾ മുറുകുന്നതിനിടെ രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലെത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രി ചർച്ചകൾ മുറുകുന്നതിനിടെ രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലെത്തും. എഐസിസി നേതൃത്വവുമായി ചർച്ച നടത്താനാണ് രമേശ് ചെന്നിത്തലയുടെ ദില്ലി യാത്ര. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചർച്ചയാകും. അതേസമയം, എംഎല്‍എമാരുടെ മനസറിയാന്‍ കേരളത്തിലേക്കെത്തുന്നത് രണ്ട് നിരീക്ഷകര്രാണ്. മുതിര്‍ന്ന നേതാക്കളെ അയക്കാന്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പങ്കെടുത്ത യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്‍റെ ക്ലെയിം രമേശ് ചെന്നിത്തല ഇതിനകം മുന്നോട്ട് വച്ചിട്ടുണ്ട്. പാർട്ടിയിലും സഭയിലും താൻ സീനിയറാണ്. എംഎൽഎമാരുടെ ഭൂരിപക്ഷം 2021ൽ ഘടകം ആയിരുന്നില്ല. ഭൂരിപക്ഷം ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് ആക്കിയില്ല. എന്നിട്ടും ഒരു എതിർപ്പും അറിയിച്ചില്ല.

കരിയില അനങ്ങുന്ന ശബ്‍ദം പോലും ഉണ്ടാക്കിയില്ലെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 2021ൽ തന്നെ ആരും മുഖ്യമന്ത്രിയായി പ്രൊജക്റ്റ്‌ ചെയ്തിരുന്നില്ല. സീനിയൊരിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. തീരുമാനം അധ്യക്ഷന് വിടാം. അല്ലെങ്കിൽ എംഎൽഎമാരുടെ എണ്ണം നോക്കി തീരുമാനിക്കാം. മോശമല്ലാത്ത എംഎൽഎമാരുടെ പിന്തുണ കിട്ടും. എല്ലാവരെയും മന്ത്രിയാക്കാൻ കഴിയില്ല. പാർട്ടി നീതിപൂർവമായ തീരുമാനം എടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ധവളപത്രം ഇറക്കുന്നത് ആലോചനയിലാണ്. ഘടകകക്ഷികളുമായി തർക്കം ഉണ്ടാകില്ല. ആരും ക്യാൻവാസിംഗ് നടത്തുന്നില്ല. ഇതുവരെ തല എണ്ണിയിട്ടില്ല.-രമേശ് ചെന്നിത്തല പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൂനെ കേസിൽ സിയയുടെ വാദങ്ങൾ പൊളിയുന്നു; മകന്റെ മുടി കൊഴിച്ചിലിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കേതന്റെ കുടുംബം

0
പൂനെ: വ്യവസായി കേതൻ അഗർവാളിൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി പിതാവും പ്രമുഖ ബിൽഡറുമായ...

​’വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥ’;വി എം സുധീരനെതിരെ കെ ബാബു

0
കൊച്ചി: യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും അത് താന്‍ കുറേ അനുഭവിച്ചതാണെന്നും മുതിര്‍ന്ന...

എസ്എഫ്ഐക്കെതിരെയുള്ള ബ്ലേഡ് ആരോപണം വ്യാജം? ബാരിക്കേഡ് ദൃശ്യങ്ങൾ പുറത്തുവിട്ട് വെല്ലുവിളിയുമായി എം. ശിവപ്രസാദ്

0
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് കൊണ്ടുവന്നെന്ന പൊലീസ്...

വിലങ്ങാട് വനത്തിനുള്ളിൽ ആളുകൾ കുടുങ്ങിയതായി സംശയം; തെരച്ചിലിനായി പ്രത്യേക സംഘം തിരിച്ചു

0
കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയം. വനത്തില്‍ നിന്ന്...