ഗിഫ്റ്റഡ് സ്റ്റുഡന്റ്സ് പ്രോഗ്രാമിൽ ഗിഫ്റ്റായി അജിനി ടീച്ചറുടെ ശാസ്ത്ര ക്ലാസ്

For full experience, Download our mobile application:
Get it on Google Play

റാന്നി: പ്രതിഭാധനരായ കുട്ടികളുടെ മനം കവർന്ന് അജിനി ടീച്ചർ. സ്വന്തമായി രൂപകൽപ്പന ചെയ്ത പഠനോപകരണങ്ങളും ശാസ്ത്ര മാജിക്കുകളും പ്രയോജനപ്പെടുത്തിയാണ് ക്ലാസ് എടുത്തത്. ടീച്ചറിന്റെ ക്ലാസ് ശാസ്ത്ര പഠനത്തിൽ കൂടുതൽ തത്പര്യമുള്ളവരാക്കി എന്ന് കുട്ടികൾ പറഞ്ഞു. ഇങ്ങനെ ഒരു ക്ലാസ് തങ്ങൾ ആദ്യമായാണ് കാണുന്നതെന്നും പങ്കെടുക്കാൻ അനുവദിച്ചതിൽ അജിനി ടീച്ചറിനോടുള്ള പ്രത്യേക നന്ദിയും സ്നേഹവും അറിയിക്കുന്നതായും രക്ഷിതാക്കൾ പറഞ്ഞു. പ്രൊഫഷണൽ സോഷ്യൽ വർക്കറായ സന്ദീപ് ആനന്ദൻ ജീവിത നൈപുണികളെപ്പറ്റി ക്ലാസെടുത്തു. യു .എസ്സ്.എസ്സ് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്കു വാങ്ങുന്ന കുട്ടികളെയാണ് ഗിഫ്റ്റഡ് സ്റ്റുഡന്റ്സ് പ്രോഗ്രാമിൽ പങ്കെടുപ്പിക്കുന്നത്.

വിദഗ്ധരുടെ ക്ലാസുകൾ, പഠന – വിനോദ യാത്രകൾ തുടങ്ങിയവ ഉണ്ടായിരിക്കും. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ്സ് വരെ മൂന്നുവർഷവും കുട്ടികൾക്ക് പൊതു വിദ്യാഭാസ വകുപ്പ് പരിശീലനം നൽകും. പൊതുവിദ്യാഭാസ വകുപ്പിന്റെ യു.എസ്സ്.എസ്സ്.സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിന്റെ സമയമാണ് ഇപ്പോൾ. പത്തനംതിട്ട മാർത്തോമ്മ ഹയർസെക്കന്ററി സ്കൂളിൽ നടന്ന ഗിഫ്റ്റഡ് സ്റ്റുഡന്റ്സ് പ്രോഗ്രാമിന് പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസർ ബി.ആർ. അനില, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ കൂടൽ ഗവ.ഹൈസ്കൂൾ ഗണിതാധ്യാപകൻ സജു ജോൺ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...