ബമ്പര്‍ സമ്മാനം ടാറ്റ ആള്‍ട്രോസ് ; വമ്പന്‍ സമ്മാന പദ്ധതികളുമായി അജ്മല്‍ ബിസ്മി

For full experience, Download our mobile application:
Get it on Google Play

വമ്പന്‍ സമ്മാന പദ്ധതികളുമായി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മി. ബംമ്പര്‍  സമ്മാനമായി ടാറ്റ ആള്‍ട്രോസ് സ്വന്തമാക്കാനുളള സുവര്‍ണ്ണാവസരമാണ്  “മൈ ലക്കി ഡേ ” ഓഫറിലൂടെ ഒരുങ്ങുന്നത്. മികച്ച വിലക്കുറവുകള്‍ക്കൊപ്പം ഓരോ ദിവസവും നറുക്കെടുപ്പിലൂടെ സ്മാര്‍ട്ട് ടിവി, സ്മാര്‍ട്ട് ഫോണ്‍ , റഫ്രിജറേറ്റര്‍, വാഷിങ്ങ് മെഷീന്‍, എസി, മിക്സര്‍ ഗ്രൈന്‍ഡര്‍ തുടങ്ങി ആകര്‍ഷകമായ ഒട്ടനവധി സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

മികച്ച വില്‍പ്പന – വില്‍പ്പനാനന്തര സേവനങ്ങള്‍ ഉറപ്പാക്കി പ്രമുഖ ബ്രാന്റുകളുടെ സ്മാര്‍ട്ട് ടിവികള്‍, എസികള്‍, വാഷിങ്ങ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, മൈക്രോവേവ് ഓവനുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍ , ആക്സസറികള്‍ എന്നിവ ഒരുക്കി ഇലക്ട്രോണിക്സ് വിഭാഗം സജ്ജമാണ്. അതും മറ്റാരും നല്‍കാത്ത ഓഫറുകളിലൂടെ.

7999 രൂപ മുതല്‍ സ്മാര്‍ട്ട് ഫോണുകളും 7999 രൂപ മുതല്‍ ടാബ്ലറ്റ്കളും 26990 രൂപ മുതല്‍ ലാപ്ടോപ്പുകളും 9990 രൂപ മുതല്‍ എല്‍ഇഡി ടിവികളും 70% വിലക്കുറവില്‍ ആക്സസറികളും സ്വന്തമാക്കാന്‍ മൈ ലക്കിഡേ ഓഫറില്‍ അവസരമുണ്ട്. കൂടാതെ 9990 രൂപ മുതല്‍ വാഷിങ്ങ് മെഷീനുകള്‍ , 10990 രൂപ മുതല്‍ ബ്രാന്റഡ് റഫ്രിജറേറ്ററുകള്‍, 37% കിഴിവില്‍ ഒടിജി, 18990 രൂപ മുതല്‍ സ്റ്റാര്‍ റേറ്റഡ് ഇന്‍വെര്‍ട്ടര്‍ എസികള്‍, 20% കിഴിവില്‍ വാട്ടര്‍ ഹീറ്ററുകള്‍, 2190 രൂപ മുതല്‍ മിക്സര്‍ ഗ്രൈന്‍ഡറുകള്‍ എന്നിവയും ലഭ്യമാണ്.

എല്ലാ ഉത്പ്പന്നങ്ങളും ഓണ്‍ ലൈനില്‍ ലഭിക്കുന്നതിനേക്കാള്‍ വിലക്കുറവില്‍ വാങ്ങിക്കാമെന്നത് അജ്മല്‍ ബിസ്മിയുടെ സവിശേഷതയാണ്. മികച്ച ഓഫറുകള്‍ക്ക് പുറമെ പര്‍ച്ചേസ് എളുപ്പമാക്കാന്‍ ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, എഡിബി തുടങ്ങിയവയുടെ ഫിനാന്‍സ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് ഇ എം ഐ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ബജാജ് ഫിനാന്‍സിലൂടെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10000 രൂപ വരെയുളള ക്യാഷ് വൗച്ചറും എഡിബി ഫിനാന്‍സിലൂടെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 8000 രൂപ വരെയുളള ക്യാഷ് വൗച്ചറും നറുക്കെടുപ്പിലൂടെ ഗോള്‍ഡ് കോയിനും എച്ച്ഡിഎഫ്സി ഫിനാന്‍സിലൂടെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10% ക്യാഷ്ബാക്കും നേടാന്‍ അവസരമുണ്ട്. ഒപ്പം തിരഞ്ഞെടുത്ത ഫിനാന്‍സ് പര്‍ച്ചേസുകളില്‍ ഒരു ഇ എം ഐ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്.

കമ്പനി നല്‍കുന്ന വാറന്റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയില്‍ എക്സ്റ്റെന്റഡ് വാറന്റിയും അജ്മല്‍ ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്.  കൂടാതെ പഴയ ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങിയവ കൂടിയ വിലയില്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ലാപ്ടോപ് പര്‍ച്ചേസുകള്‍ക്കൊപ്പം ഹെഡ്സെറ്റും ലാപ്ടോപ്പുകള്‍ക്കൊപ്പം ഹെഡ് ഫോണ്‍, ക്ലീനിങ്ങ് കിറ്റ് തുടങ്ങിയവയും സൗജന്യമായി ലഭിക്കുന്നു എന്നതാണ് മൈ ലക്കി ഡേ ഓഫറിന്റെ മറ്റൊരു പ്രത്യേകത. അതോടൊപ്പം തന്നെ ഓരോ പര്‍ച്ചേസിലും ആകര്‍ഷകമായ സമ്മാനങ്ങള്‍ സ്വന്തമാക്കാനുളള സുവര്‍ണാവസരവുമുണ്ട്.

ഹൈപ്പര്‍ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറികള്‍, ഫിഷ് & മീറ്റ്, ക്രോക്കറികള്‍ തുടങ്ങിയവയെല്ലാം മികച്ച വിലക്കുറവില്‍ സ്വന്തമാക്കാവുതാണ്. പഴം, പച്ചക്കറികള്‍ തുടങ്ങിയവ ഇടനിലക്കാരില്ലാതെ നേരിട്ട് സംഭരിക്കുന്നതിനാല്‍ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ അജ്മല്‍ ബിസ്മിക്ക് കഴിയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...