Saturday, May 4, 2024 2:10 am

‘രാജ്യത്തിനായി കളിക്കുന്നതിനേക്കാളും പ്രാധാന്യം ഐപിഎലിന് ; ഞങ്ങള്‍ എന്തു പറയാൻ?’

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കാര്യങ്ങൾ പിന്നീടത്തേക്കു മാറ്റിവയ്ക്കാതെ ഇന്ത്യൻ ക്രിക്കറ്റ് ടീമും ബിസിസിഐയും അടുത്ത ലോകകപ്പിനു വേണ്ടി തയാറെടുപ്പുകൾ ആരംഭിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റന്‍ കപിൽ ദേവ്. അടുത്ത വർഷം വീണ്ടും ലോകകപ്പ് നടക്കാനിരിക്കെയാണ് ഇന്ത്യൻ ടീമിന് ഉപദേശവുമായി കപിൽ ദേവ് രംഗത്തെത്തിയിരിക്കുന്നത്. ഇതു ഭാവിയിലേക്കു നോക്കേണ്ട സമയമാണ്. ഐപിഎൽ മത്സരങ്ങളും ലോകകപ്പും തമ്മിൽ നല്ല വ്യത്യാസമുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ചില താരങ്ങൾ ഐപിഎൽ കളിക്കുന്നതു പ്രധാനമായി കാണുന്നു. രാജ്യത്തിനു വേണ്ടി കളിക്കുന്നതിനു പ്രാധാന്യം നല്‍കുന്നില്ല.

ബിസിസിഐ ഇക്കാര്യം പരിശോധിക്കണം. എന്നാൽ താരങ്ങൾ ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നതിന് താൻ എതിരല്ലെന്നും കപിൽ ദേവ് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. ചിലർ രാജ്യത്തിനു വേണ്ടി കളിക്കുന്നതിനേക്കാളും പ്രാധാന്യം ഐപിഎലിനു കൊടുക്കുമ്പോൾ ഞങ്ങൾക്ക് എന്തു പറയാനാകും? രാജ്യത്തിനായി കളിക്കുന്നതിൽ താരങ്ങൾ അഭിമാനം കൊള്ളണം. താരങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾ എനിക്ക് അറിയില്ല, അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ അധികം സംസാരിക്കുന്നില്ല. എങ്കിലും ഏറ്റവും പ്രധാനപ്പെട്ടതു രാജ്യത്തിനു വേണ്ടി കളിക്കുന്നതാകണം, ഫ്രാഞ്ചൈസി ക്രിക്കറ്റ് പിന്നീട്.

ക്രിക്കറ്റ് മികച്ചതാക്കാനുള്ള ഉത്തരവാദിത്തം ബിസിസിഐയ്ക്കാണ്. ട്വന്റി20 ലോകകപ്പിൽ സംഭവിച്ചതുപോലുള്ള പിഴവുകൾ ഇനിയുണ്ടാകരുത്. ഇതു വലിയൊരു പാഠമാണെന്നും കപിൽ ദേവ് പ്രതികരിച്ചു. ട്വന്റി20 ലോകകപ്പിൽനിന്ന് ടീം ഇന്ത്യ പുറത്തായതിനു പിന്നാലെയാണു മുൻ ക്യാപ്റ്റന്റെ വിമര്‍ശനം. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോടും പിന്നീട് ന്യൂസീലൻഡിനോടും തോറ്റതാണ് ലോകകപ്പിൽ ഇന്ത്യയ്ക്കു തിരിച്ചടിയായത്. ലോകകപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രക്തദാനക്യാമ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി കോഴിക്കോട് സൈബര്‍പാര്‍ക്ക്

0
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാര്‍ക്കിടയില്‍ നടത്തിയ രക്തദാന ക്യാമ്പില്‍...

ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർക്ക് ദാരുണാന്ത്യം

0
ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക്...

വീട്ടില്‍ മദ്യവില്‍പ്പന : മധ്യവയസ്‌കന്‍ പിടിയില്‍

0
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയിരുന്നയാളെ പിടികൂടിയെന്ന് എക്സൈസ്. എടവിലങ് കാര...

അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ ; എഐസിസി മീഡിയ സെല്ലിന്റെ ദേശീയ കോര്‍ഡിനേറ്റര്‍...

0
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ്‌ഫേക്ക് വീഡിയോ കേസില്‍...