തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിൽ സുരക്ഷ ശക്തിപ്പെടുത്തണം

For full experience, Download our mobile application:
Get it on Google Play

പയ്യോളി : തിരക്കേറിയ തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ടൂറിസം ഭൂപടത്തിൽ ഏറെ സ്ഥാനമുള്ള ഡ്രൈവ് ഇൻ ബീച്ചിൽ സന്ദർശകരുടെ തിരക്ക് വർദ്ധിച്ച് വരികയാണ്. ഞായറാഴ്ചയും ഒഴിവ് ദിവസങ്ങളിലും മാത്രമായിരുന്നു സന്ദർശകർ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ ജനങ്ങളുടെ പ്രവാഹമാണ്.

ദൂരെ ദിക്കുകളിൽ നിന്നൊക്കെ എത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമില്ലാത്തത് ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. കുടുംബങ്ങളായിട്ടാണ് കൂടുതൽ പേർ എത്തുന്നതെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ഇരിപ്പിടങ്ങളോ ഇവിടെ ഒരുക്കിയിട്ടില്ല. യാതൊരു മുൻ കരുതലും ഇല്ലാതെ കുട്ടികൾ കടലിറങ്ങുന്നത് പതിവായിരിക്കുകയാണ്. അടുത്തിടെ അപകടങ്ങൾ തുടർകഥയായിട്ടുണ്ട്. ഇത്രയേറെ സന്ദർശകർ എത്തുന്ന ഡ്രൈവ് ഇൻ ബീച്ചിൽ സുരക്ഷാ കമീകരണങ്ങൾ ഏർപ്പെടുത്തുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാകുയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...