സി.പി.ഐ ജില്ലാ കൗൺസില്‍ ഓക്ടോബർ വിപ്ലവം ദിനാചരണം ; അഡ്വ.കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഹത്തായ ഓക്ടോബർ വിപ്ലവം ലോകത്ത് പുതിയ സമര യുഗം സൃഷ്ടിച്ചെന്ന് സി.പി.ഐ സംസ്ഥാന അസ്സി.സെക്രട്ടറി അഡ്വ.കെ.പ്രകാശ് ബാബു പറഞ്ഞു. ലോകത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും മോചനത്തിനുള്ള ആദ്യത്തെ പോരാട്ടമായി ഓക്ടോബർ വിപ്ലവം മാറി. ലോകത്തുള്ള തൊഴിലാളികൾക്കും കർഷകർക്കും പുതിയ ഊർജ്ജം പകർന്നു നൽകാൻ വിപ്ലവം ഇടയാക്കി. ഓക്ടോബർ വിപ്ലവത്തിന്റെ സ്‌മരണ പുതുക്കി സി.പി.ഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് ഒരു ഭരണഘടന, ജനപ്രതിനിധി സഭ , രാഷ്ട്രീയ പാർട്ടികള്‍ക്ക് പ്രവർത്തിക്കാനുള്ള അവകാശം എന്നിവ ഒക്ടോബർ വിപ്ലവത്തിന് ശേഷം രാജ്യത്ത് ഭരണവർഗ്ഗത്തെ കൊണ്ട് നടപ്പിൽ വരുത്തുവാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാസെക്രട്ടറി എ.പി ജയൻ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു. ഡി.സജി, മലയാലപ്പുശ ശശി, അടൂർ സേതു, അരുൺ മണ്ണടി, മണിയമ്മ, വി.കെ പുരുഷോത്തമൻ പിള്ള, സി.പി.ഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ, എസ്.അഖിൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...