തുടര്‍ഭരണം കേരളത്തിന് അപകടമെന്ന് എ കെ ആന്റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടായാല്‍ കേരളത്തിന് അപകടമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തുടര്‍ഭരണമുണ്ടായാല്‍ പൊളിറ്റ് ബ്യൂറോയ്ക്ക് പോലും പിണറായി വിജയനെ നിയന്ത്രിക്കാന്‍ കഴിയില്ല. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത മുഖ്യമന്ത്രിയെ ആര്‍ക്കും നിയന്ത്രിക്കാന്‍ ആവില്ല. തുടര്‍ഭരണം പാടില്ലെന്ന് വിശ്വസിക്കുന്ന നിഷ്പക്ഷരുടെ വോട്ട് കോണ്‍ഗ്രസിനാണ്. കേരളത്തില്‍ സിപിഐഎം തകരരുത് എന്ന് ആഗ്രഹിക്കുന്നവരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. രാജ്യസഭയിലെ കാലാവധി അവസാനിക്കുന്നതോടെ പാര്‍ലമെന്ററി രംഗത്ത് നിന്ന് പൂര്‍ണമായി താന്‍ പിന്മാറുമെന്നും എ കെ ആന്റണി.

ആര്‍എസ്എസ് ആദര്‍ശങ്ങള്‍ ഇന്ത്യയെ തകര്‍ക്കുമെന്നും ആന്റണി. ബിജെപി വളരാന്‍ കാരണം കോണ്‍ഗ്രസ് അല്ല. രാമക്ഷത്ര പ്രശ്‌നത്തിലാണ് ബിജെപിയുടെ വളര്‍ച്ച തുടങ്ങിയത്. കോണ്‍ഗ്രസ് ഇന്ത്യന്‍ ജനതയെ വൈകാരികമായി സമീപിക്കുന്ന പാര്‍ട്ടിയല്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തലമുറ മാറ്റത്തിന്റെ ദിശാസൂചികയാണ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് സ്ഥാനം നല്‍കി. വളര്‍ന്നുവരുന്ന നേതൃനിരയും യുവനിരയും കോണ്‍ഗ്രസിനുണ്ട്. സിപിഐഎമ്മിന് അതില്ലെന്നും എ കെ ആന്റണി പറഞ്ഞു.

പി സി ചാക്കോയുടെ ആക്ഷേപങ്ങള്‍ തെറ്റെന്നും ആന്റണി. സമ്പന്നമായ നേതൃത്വം കോണ്‍ഗ്രസിനുണ്ട്. കെ മുരളീധരന്‍ പ്രയാസങ്ങളെ തരണം ചെയ്യുന്ന ആളാണ്. നേമത്ത് കെ കരുണാകരന്റെ മകന്‍ മത്സരിച്ചാല്‍ കൂടുതല്‍ വിജയസാധ്യതയെന്നും എ കെ ആന്റണി പറഞ്ഞു. മുരളീധരന്‍ നേമം തിരിച്ചുപിടിക്കും. എല്ലാ സാമുദായിക സംഘടനകളുടെയും പിന്തുണ യുഡിഎഫിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായിരുന്ന അകല്‍ച്ചകള്‍ മാറി. കേരളത്തിലെ എല്ലാ ജാതിമത വിഭാഗങ്ങളെയും ചേര്‍ത്തുനിര്‍ത്തുമെന്നും ആന്റണി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...