പാലക്കാട് : കോൺഗ്രസിന്റെ പാലക്കാട് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകി എ കെ ആന്റണി. രാഹുൽ മാങ്കൂട്ടത്തിലിന് വലിയ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണ് കേരളത്തിൽ ഹാട്രിക്ക് വിജയമായിരിക്കും കോൺഗ്രസിനുണ്ടാവുക. പാലക്കാട് വോട്ടെണ്ണി കഴിയുമ്പോൾ ബിജെപിയുടെ വോട്ട് കുത്തനെ കുറയുമെന്നും എ കെ ആന്റണി പറഞ്ഞു. എല്ലാവരും ഒറ്റകെട്ടായി നിക്കണം. പാലക്കാട് വിജയസാധ്യതയുള്ള സീറ്റാണ്. ഹൈക്കമാൻഡ് തീരുമാനമെടുത്താൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകരും അനുഭാവികളും തീരുമാനം അംഗീകരിക്കണം. ഇലക്ഷൻ കാലത്ത് ഒരുപാട് പേർക്ക് ആഗ്രഹമുണ്ടാകും. താൻ ഒളിച്ചോടില്ല ഇവിടെ തന്നെയുണ്ടാക്കും വോട്ടെണ്ണൽ കഴിയുമ്പോൾ താൻ പറഞ്ഞത് യാഥാർഥ്യമാകും. ഏറ്റവും കൂടുതൽ കാലം താൻ സ്ഥിരമായി താമസിച്ച ഇടമാണ് പാലക്കാട്. അവിടെ എല്ലാ ഗ്രാമഗ്രാമാന്തരങ്ങളും വന്നിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ജനങ്ങളെ കുറിച്ച് സാമാന്യം നല്ല അറിവുണ്ടെന്നും എകെ ആന്റണി വ്യക്തമാക്കി. ജനസമ്പർക്ക പരിപാടി ഇലക്ഷൻ കാലത്തുണ്ടാവണം. പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം വയനാടിനെ പിടിച്ചുയർത്തും. ഉണ്ടാകാൻ പോകുന്നത് തരംഗമാണ്. ഇത്തവണ ചേലക്കരയും രമ്യാ ഹരിദാസ് തിരിച്ച് പിടിക്കും എകെ ആന്റണി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1