സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. തീരപ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. പലയിടത്തും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കൊല്ലത്തും കണ്ണൂരിലും ആലപ്പുഴയിലും തീരമേഖലയിൽ ജാഗ്രത നിര്‍ദേശമുണ്ട്. ബീച്ചുകളിൽ സന്ദർശകർക്ക് നിയന്ത്രണമേര്‍പ്പെടുത്തി. സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം മലപ്പുറത്തെയും കണ്ണൂരിലെയും ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പിന്‍വലിച്ചു.

ആലപ്പുഴ തൃക്കുന്നപ്പുഴയിലും അമ്പലപ്പുഴയിലും രൂക്ഷമായ കടൽക്ഷോഭമാണുണ്ടായത്. തൃക്കുന്നപ്പുഴയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. 12-ാം വാർഡിൽ ചേലക്കാട് ജംഗ്ഷന് സമീപം ആണ് സ്ത്രീകൾ അടക്കമുള്ളവർ റോഡ് ഉപരോധിച്ചത്. കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിയെടുത്തതിനാൽ വലിയ മണൽ കൂന രൂപപ്പെട്ടു. കടൽക്ഷോഭത്തെ തുടർന്ന് കടൽവെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്ന സാഹചര്യമെന്ന് നാട്ടുകാർ പറയുന്നു. അമ്പലപ്പുഴയിൽ കോമന, പുറക്കാട് കരൂർ, വളഞ്ഞ വഴി, നീർക്കുന്നം, വണ്ടാനം തുടങ്ങിയ പ്രദേശങ്ങളിലാണ് കടൽക്ഷോഭം ശക്തമായത്. 50 ലധികം വീടുകളിൽ വെള്ളം കയറി. കടൽ ക്ഷോഭം ശക്തമായ ഈ പ്രദേശങ്ങളിലൊന്നും കടൽഭിത്തിയില്ലാത്തതാണ് ദുരിതം വർധിക്കാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. കടൽ ഭിത്തി സ്ഥാപിക്കാത്തത്തിനെതിരെ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...