പാവപ്പെട്ടവന്റെ പടത്തലവനായിരുന്നു സഖാവ് വിഎസെന്ന് എകെ ആന്റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. പാവപ്പെട്ടവന്റെ പടത്തലവനായിരുന്നു സഖാവ് വിഎസെന്ന് എകെ ആന്റണി പറഞ്ഞു. ജീവിതം മുഴുവൻ പാവങ്ങളെ സംരക്ഷിക്കാൻ നീക്കിവെച്ച പോരാളിയാണ് വി എസ് അച്യുതാനന്ദനെന്ന് എകെ ആന്റണി പറഞ്ഞു. കേരളത്തിലുടനീളമുള്ള എല്ലാ സമരമുഖങ്ങളിലും ചൂഷിതർക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്ക് വേണ്ടി തൊഴിലാളികൾക്ക് വേണ്ടിയുള്ള സമരമുഖങ്ങളിലും അദേഹം ഓടി എത്തിയിട്ടുണ്ടെന്ന് എകഎ ആന്റണി പറഞ്ഞു.

ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതൽ മൃതദേ​ഹം പൊതുദർശനത്തിന് വെക്കും. ശേഷം നാളെ രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും. രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ എത്തിക്കും. ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം ഉണ്ടാകും. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ വലിയ ചുടുകാടിൽ വി എസിന്റെ മൃതദേഹം സംസ്കരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുധാകരന്റെ ആക്ഷേപ പരാമർശം : കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാനാകുന്നില്ല ; വികാരാധീനനായി സിപിഎം നേതാവ്

0
ആലപ്പുഴ : ലഹരിയിടപാടുമായി ബന്ധപ്പെട്ട് ജി. സുധാകരൻ എം.എൽ.എ.യുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ്...

ചിറയിൽകീഴിൽ രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളിയിൽ കെപിസിസി സമിതി ഇന്ന് യോഗം ചേരും

0
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ കയ്യാങ്കളിയെക്കുറിച്ച്...

കയ്‌പ്പമംഗലത്ത് എട്ട് പേരുടെ ജീവനെടുത്ത അപകടത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ...

കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം ; മലപ്പുറം സ്വദേശി പിടിയിൽ

0
വെമ്പായം : കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ....