വികസനത്തിന്റെ വര്‍ണക്കുടമാറ്റം സൃഷ്ടിച്ച ഇടതുപക്ഷമെന്ന അനൗണ്‍സ്മെന്റ് ; ‘എന്റെ പൊന്നേ ഇങ്ങനെയൊക്കെ പറയാമോ? എന്ന് എ.കെ ആന്റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇടതുപക്ഷത്തെ പുകഴ്ത്തിക്കൊണ്ട് കാക്കനാട് കളക്ടറേറ്റ് ജംക്‌ഷനിലൂടെ ഒരു വാഹനം കടന്നു പോയതോടെ മുനിസിപ്പല്‍ ഓപ്പണ്‍ എയര്‍ സ്റ്റേജിലെ പ്രസംഗം അവസാനിപ്പിച്ച്‌ എ.കെ ആന്റണി. വികസനത്തിന്റെ വര്‍ണക്കുടമാറ്റം സൃഷ്ടിച്ച ഇടതുപക്ഷമെന്ന അനൗണ്‍സ്മെന്റ് കേട്ടതോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. ‘എന്റെ പൊന്നേ ഇങ്ങനെയൊക്കെ പറയാമോ, കേരളത്തില്‍ വികസന വിരോധത്തിന്റെ ട്രോഫി ആര്‍ക്കെങ്കിലും കൊടുക്കണമെങ്കില്‍‌ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമാണ് അതിനര്‍ഹത. കേരളത്തിന്റെ വികസനം തകര്‍ത്ത പാര്‍ട്ടിയാണു സിപിഎം’, എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീണ്ടും പ്രസംഗം ആരംഭിച്ചത്.

‘ഭരണത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന നിങ്ങള്‍ അര്‍ഹിക്കുന്നത് പിറന്നാള്‍ സമ്മാനമല്ല, ശക്തമായ താക്കീതാണ്. 99 സീറ്റ് കിട്ടിയതു പോരേ, നന്നായി ഭരിക്കാന്‍? അതിനു പകരം ഉത്തരവാദിത്തം വലിച്ചെറിഞ്ഞ്, ഭരണം ചീഫ് സെക്രട്ടറിയെയും കളക്ടര്‍മാരെയും ഏല്‍പിച്ച്‌, മന്ത്രിസഭ ഒന്നടങ്കം തൃക്കാക്കരയില്‍ തമ്പടിച്ചിരിക്കുന്നതു തെറ്റാണ്. ക്രിമിനല്‍ കുറ്റമാണ്. നിങ്ങള്‍ അര്‍ഹിക്കുന്നതു ദുര്‍ഭരണത്തിനുള്ള താക്കീതാണ്. ഷോക്ക് ട്രീറ്റ്മെന്റാണ്’, ആന്റണി കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...