Tuesday, February 18, 2025 8:05 am

ശശി തരൂര്‍ എംപിയെ പുകഴ്ത്തികൊണ്ട് എകെ ബാലൻ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ശശി തരൂരിന്‍റെ ലേഖനം വിവാദമായതിന് പിന്നാലെ പിന്തുണയുമായി ഇടതുനേതാക്കള്‍. ശശി തരൂര്‍ എംപിയെ പുകഴ്ത്തികൊണ്ട് എകെ ബാലൻ രംഗത്തെത്തിയപ്പോള്‍ ശശി തരൂര്‍ പറഞ്ഞത് യഥാര്‍ത്ഥ്യമാണെന്നും അതിലൊരു തെറ്റുമില്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാലും മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനും പറഞ്ഞു. ലോകം അറിയുന്ന ബുദ്ധിജീവിയാണ് തരൂരെന്നും നാലു വര്‍ഷം തുടര്‍ച്ചയായി ലോകസഭയിലേക്ക് ജയിച്ച വിപ്ലവകാരിയാണെന്നും എകെ ബാലൻ പുകഴ്ത്തി. മഹാനായ ഡിപ്ലോമാറ്റാണ് ശശി തരൂരെന്നും ലേഖനത്തിൽ പറഞ്ഞ കാര്യങ്ങള്‍ യഥാര്‍ത്ഥ വസ്തുതയാണെന്നും എകെ ബാലൻ പറഞ്ഞു.

യഥാർത്ഥ വസ്തുത ആണ് ഡിഡബ്ല്യുസി അംഗമായ തരൂർ പറഞ്ഞത്. വസ്തുതകള്‍ നിരത്തിയാണ് അദ്ദേഹത്തെ വിമര്‍ശിക്കേണ്ടത്. ലോകത്തെ പ്രമുഖ അവാർഡുകൾ പിണറായി സർക്കാരിന് ലഭിച്ചിട്ടുണ്ട്. നിതി അയോഗിന്‍റെ റേറ്റിംഗിൽ നമ്പർ വൻ ആണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. കേരളം ഇന്ത്യക്ക് അഭിമാനമാണെന്നും അതിൽ ചെറിയ ഭാഗം മാത്രമാണ് തരൂര്‍ പറഞ്ഞതെന്നും ശശി തരൂരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന് ദുഷ്ഠലാക്കാണെന്നും എകെ ബാലൻ വിമര്‍ശിച്ചു. വിവരമുള്ള ആരും കോണ്‍ഗ്രസിൽ പാടില്ലെന്നാണോ നേതാക്കള്‍ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. പറഞ്ഞ കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെങ്കിൽ വസ്തുത വെച്ചുകൊണ്ടാണ് അതിനെ എതിര്‍ക്കേണ്ടത്. പികെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ 500 സ്ഥാപനങ്ങളിൽ 200 എണ്ണവും പൂട്ടി. എന്നിട്ട് തന്‍റെ കാലത്താണ് വികസനമെന്ന് സ്വയം പറയുകയാണ്. കേരളത്തിന്‍റെ വളർച്ചയെക്കുറിച്ച് പറഞ്ഞാൽ മൂന്നാം തവണയും ഇടതുപക്ഷം വരും എന്നാണ് ഭയം. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തരൂർ പറഞ്ഞതിൽ ധനമമന്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്നും അത് കേന്ദ്ര നയം കാരണമാണെന്നും എകെ ബാലൻ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം

0
കോഴിക്കോട് : കോഴിക്കോട് പയ്യോളിയില്‍ ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര...

‘പോയന്റ് ഓഫ് കാൾ’ നിരസിച്ചതിന് പിന്നാലെ വിമാന സർവിസും വെട്ടിക്കുറച്ചു

0
മ​സ്ക​ത്ത് : ക​ണ്ണൂ​രി​ലേ​ക്ക് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന ‘പോ​യന്റ് ഓ​ഫ്...

അഞ്ചേക്കറോളം വരുന്ന പുരയിടത്തിൽ തീ പടർന്നത് നാട്ടുകാരെ പരിഭ്രാന്തിലാക്കി

0
തിരുവനന്തപുരം : കോവളത്ത് സ്വകാര്യവ്യക്തിയുടെ അഞ്ചേക്കറോളം വരുന്ന പുരയിടത്തിൽ തീ പടർന്നത്...

ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര സ​മ്മേ​ള​ന​ത്തി​ൽ ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തി ഒ​മാ​ൻ

0
മ​സ്ക​ത്ത് : ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര സ​മ്മേ​ള​ന​ത്തി​ൽ ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തി ഒ​മാ​ൻ....