തിരുവനന്തപുരം : എല്‍ഡിഎഫിന് ചരിത്ര വിജയം നല്‍കാന്‍ സഹായിച്ച പ്രതിപക്ഷ നേതാവിനും യുഡിഎഫ് കണ്‍വീനര്‍ക്കും കെ മുരളീധരനും നന്ദി പറഞ്ഞ് മന്ത്രി എകെ ബാലന്‍. രണ്ട് തരത്തില്‍ പ്രതിപക്ഷം സഹായിച്ചു. കിഫ്ബി ഇല്ലാതാക്കുമെന്നും അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷനടക്കം നാല് മിഷനുകള്‍ നിര്‍ത്തുമെന്ന് പറഞ്ഞു. ഇതുവരെയില്ലാത്ത രീതിയില്‍ ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കി.
ഇത്തരം വിഡ്ഢിത്തങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിച്ചത് കൊണ്ടാണ് ഇത്രയും മികച്ച വിജയം നേടാനായത്. പ്രതിപക്ഷ നേതാവ് രാജിവെക്കുന്നില്ലെങ്കിലും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉന്നയിച്ച ആരോപണങ്ങളില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നെങ്കിലും പറയുമോ ? വഴി വിട്ട മാര്‍ഗ്ഗത്തില്‍ ഇടതുപക്ഷത്തെ ആക്രമിക്കാന്‍ ആര് തുനിഞ്ഞാലും കേരള ജനത അതിനെതിരെ പ്രതികരിക്കുമെന്നും അതിന്റെ തെളിവാണ് ഈ വിഷയമെന്നും മന്ത്രി പറഞ്ഞു.