രണ്ട്‌പേര്‍ക്കും വളരെ നന്ദി ; പ്രതിപക്ഷത്തെ പരിഹസിച്ച് എ കെ ബാലന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എല്‍ഡിഎഫിന് ചരിത്ര വിജയം നല്‍കാന്‍ സഹായിച്ച പ്രതിപക്ഷ നേതാവിനും യുഡിഎഫ് കണ്‍വീനര്‍ക്കും കെ മുരളീധരനും നന്ദി പറഞ്ഞ് മന്ത്രി എകെ ബാലന്‍. രണ്ട് തരത്തില്‍ പ്രതിപക്ഷം സഹായിച്ചു. കിഫ്ബി ഇല്ലാതാക്കുമെന്നും അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷനടക്കം നാല് മിഷനുകള്‍ നിര്‍ത്തുമെന്ന് പറഞ്ഞു. ഇതുവരെയില്ലാത്ത രീതിയില്‍ ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കി.

ഇത്തരം വിഡ്ഢിത്തങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിച്ചത് കൊണ്ടാണ് ഇത്രയും മികച്ച വിജയം നേടാനായത്. പ്രതിപക്ഷ നേതാവ് രാജിവെക്കുന്നില്ലെങ്കിലും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉന്നയിച്ച ആരോപണങ്ങളില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നെങ്കിലും പറയുമോ ? വഴി വിട്ട മാര്‍ഗ്ഗത്തില്‍ ഇടതുപക്ഷത്തെ ആക്രമിക്കാന്‍ ആര് തുനിഞ്ഞാലും കേരള ജനത അതിനെതിരെ പ്രതികരിക്കുമെന്നും അതിന്റെ തെളിവാണ് ഈ വിഷയമെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...