സിൽവർലൈൻ ഡിപിആറിൽ സർക്കാറിന് പിടിവാശിയില്ലെന്ന് എ കെ ബാലൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിൽവർലൈൻ ഡിപിആറിൽ സർക്കാറിന് പിടിവാശിയില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. ഇ ശ്രീധരന്‍റെ ബദൽ നിർദ്ദേശം പാർട്ടി ചർച്ച ചെയ്യും. നിലവിലെ പദ്ധതി എ-ടു-ഇസഡ് അതേ പോലെ തന്നെ വേണമെന്ന നിർബന്ധമില്ലെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി ബിജെപിയെയും ഒപ്പം നിർത്തുമെന്നും ബാലൻ പറഞ്ഞു. ശ്രീധരൻറ ബദൽ സിപിഎം- ബിജെപി ഡീലിൻറെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപണവും ബാലൻ തള്ളി. വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ അദ്ദേഹം ചങ്കെടുത്ത് കാട്ടിയാലും ചെമ്പരത്തിയെന്ന് പറയുന്നവരാണ് ചിലരെന്ന പരിഹാസവും വിഷയത്തിൽ ഉന്നയിച്ചു.

വ്യാപകമായി ഭൂമിയേറ്റെടുക്കേണ്ടെന്നതാണ് ഇ ശ്രീധരന്റെ സിൽവർ ലൈൻ ബദൽ നിർദ്ദേശത്തിന്റെ ഒരു നേട്ടം. ആദ്യം സെമിസ്പീഡ് റെയിൽ, പിന്നെ ഹൈ സ്പീഡ് റെയിൽ പദ്ധതിയെന്ന നിർദ്ദേശമാണ് ഇദ്ദേഹം മുന്നോട്ട് വച്ചത്. 105 കിലോമീറ്റർ തുരങ്കപാതയും 180 കിലോമീറ്റർ എലിവേറ്റഡ് പാതയുമാണ് നിർദ്ദേശിച്ചത്. തുരങ്ക-എലിവേറ്റഡ് പാതകളായതിനാൽ ചെലവ് കുറവെന്നാണ് വാദം. പരിസ്ഥിതി സൗഹൃദമായതിനാൽ വിദേശവായ്പക്ക് തടസ്സമാകില്ലെന്ന് കണക്ക് കൂട്ടലുമുണ്ട്. സ്റ്റാൻഡേർഡ് ഗേജിൽ 30 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും ചെലവ് പങ്കിട്ടും 40 ശതമാനം വായ്പയെടുത്തും പദ്ധതി നടപ്പാക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡിപിആർ നിർമ്മിക്കലടക്കം ചുമതല ഡിഎംആർസിക്ക് നൽകണമെന്ന് നിർദ്ദേശിച്ച ഇ ശ്രീധരൻ പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...