ഹിമാചലിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ ഡൽഹി കേരളാ ഹൗസിൽ എത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി. എറണാകുളം കളമശേരി മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളാണ് എത്തിയത്. പ്രത്യേക ബസിലാണ് ഇവർ ഡൽഹിയിലെത്തിയത്. കൃഷി മന്ത്രി പി പ്രസാദ് വിദ്യാർഥികളുമായി സംസാരിച്ചു. മിന്നൽ പ്രളയമുണ്ടായതോടെയാണ് മണാലിയിൽ 27 മലയാളി മെഡിക്കൽ വിദ്യാർഥികൾ കുടുങ്ങിയത്. കഴിഞ്ഞ മാസം 27നാണ് വിദ്യാർഥികൾ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ഹിമാചലിലേക്ക് പോയത്. തൃശൂരിൽ നിന്നുള്ള 18 മെഡിക്കൽ വിദ്യാർഥികളും ഹിമാചലിൽ കുടുങ്ങിയിരുന്നു.

ഇവരും ഇന്ന് തന്നെ ഡൽഹിയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പി പ്രസാദ് പറഞ്ഞു. തൃശൂരിലെ വിദ്യാർഥികൾ കൂടി എത്തിയാൽ വിദ്യാർഥികളെ കേരളത്തിലേക്ക് എത്തിക്കാനുള്ള നടപടികൾ ചെയ്യും. വിദ്യാർഥികളുടെ ട്രാവൽ എജൻറ്‌സ് മുഖേനെയോ അല്ലെങ്കിൽ സർക്കാർ നേരിട്ടോ ഇക്കാര്യം ചെയ്യും. എട്ടാം തിയ്യതി മുതൽ കുടുങ്ങിക്കിടന്ന വിദ്യാർഥികളിൽ ആൺകുട്ടികളെ ഫോണിൽ ലഭ്യമായിരുന്നില്ല. കയ്യിൽ പണമില്ലാത്തതിനാൽ ഇവർ പട്ടിണി കിടക്കേണ്ടി വന്നിരുന്നു. സംസ്ഥാന സർക്കാറിന്റെ ഡൽഹി പ്രതിനിധി കെ.വി തോമസാണ് വിദ്യാർഥികളെ രക്ഷിക്കാനുള്ള പ്രവർത്തനം ഏകോപിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...