കുളം കലക്കി മീൻ പിടിക്കാനാണ് കെ സി വേണുഗോപാലിന്റെ നീക്കമെന്ന് എ കെ ബാലൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുളം കലക്കി മീൻ പിടിക്കാനാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ നീക്കമെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. വി ഡി സതീശനെയും രമേശ് ചെന്നിത്തലയേയും തമ്മിലടിപ്പിക്കുന്നു. മത്സരിക്കാതെ തന്നെ മുഖ്യമന്ത്രിയാവാനാണ് കെ സി വേണുഗോപാലിൻ്റെ ശ്രമമെന്നും എ കെ ബാലൻ പാലക്കാട് പറഞ്ഞു. വി ഡി സതീശനെ ഒരു ഭാഗത്തും രമേശ് ചെന്നിത്തല വേറൊരു ഭാഗത്തും നിർത്തി. അവസാനം സമവാക്യത്തിൽ വേണുഗോപാലാണ് ഏറ്റവും നല്ലതെന്ന് ഹൈക്കമാൻഡിനെ കൊണ്ട് പറയിപ്പിച്ച് ആ നാടകം അവസാനിപ്പിക്കാനാണ് ഉദേശിക്കുന്നത്. ജയിച്ചു കഴിഞ്ഞാലണല്ലോ ഈ പ്രശ്‌നം ഉണ്ടാവുക. വേണുഗോപാൽ മത്സരിക്കാൻ പോകുന്നില്ലെന്ന് എ കെ ബാലൻ പറഞ്ഞു. മുസ്ലിം ലീഗിനെ പേടിച്ച് എ കെ ആന്റണിയെ പുകച്ച് പുറത്തുചാടിച്ചവരാണ് അവരെന്ന് അദേഹം പറഞ്ഞു. കഴിഞ്ഞതവണ നിയമസഭാ സമാജികന്മാരിൽ ഭൂരിപക്ഷം രമേശ് ചെന്നിത്തലയ്ക്ക് ഉണ്ടായിട്ടും അദ്ദേഹത്തെ ചതിച്ചു. ഹൈക്കമാൻഡ് ഇടപെട്ടു. ഇതിന് പിന്നിൽ ആരാണെന്ന് അറിയാമെന്ന് എ കെ ബാലൻ പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...