നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റിലും യുഡിഎഫ് പൊട്ടുമെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തെ പരിഹസിച്ച് കെ മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റിലും യുഡിഎഫ് പൊട്ടുമെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തെ പരിഹസിച്ച് കെ മുരളീധരന്‍. രാഷ്ട്രീയത്തില്‍ എന്തെങ്കിലും ടെന്‍ഷന്‍ വരുമ്പോള്‍ ഗോവിന്ദന്‍ മാഷിന്റെ ഒന്നോ രണ്ടോ ഡയലോഗുകള്‍ കേട്ടാല്‍ മതിയെന്നായിരുന്നു മുരളീധരന്റെ മറുപടി. ഗോവിന്ദന്‍ മാഷ് ഇടയ്ക്കിടയ്ക്ക് തമാശ പറയുന്നതാണ്. രാഷ്ട്രീയത്തില്‍ എന്തെങ്കിലും ടെന്‍ഷന്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ രണ്ട് മൂന്ന് ഡയലോഗുകള്‍ കേട്ടാല്‍ നല്ല സുഖമാണ്. മനസ് തുറന്ന് ചിരിക്കാം. നൂറ് സീറ്റില്‍ യുഡിഎഫ് അല്ല എല്‍ഡിഎഫ് പൊട്ടുമെന്നാണ് അദ്ദേഹം പറഞ്ഞത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റിലധികം നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ എത്തിയത്. നൂറു സീറ്റും യുഡിഎഫ് പൊട്ടുമെന്നും തിരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തോടെ വിജയം നേടി ഇടതുപക്ഷം മൂന്നാമതും അധികാരത്തില്‍വരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ബോംബ് വരുന്നുണ്ടെന്ന് മുന്‍പ് സതീശന്‍ പറഞ്ഞിട്ട് ഇതുവരെ വന്ന് പൊട്ടിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....