സംസ്ഥാന സർക്കാരിനെ വീണ്ടും വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വീണ്ടും കത്തോലിക്ക കോൺഗ്രസ് രംഗത്ത്. ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ആവശ്യം. റിപ്പോർട്ട് നടപ്പാക്കാത്തത് ചരിത്രപരമായ അനീതിയാണ്. ക്രൈസ്തവ വിഭാഗത്തിന്‍റെ പിന്നോക്കാവസ്ഥ പഠിച്ച റിപ്പോർട്ടാണിത്. ഈ റിപ്പോർട്ട് പുറത്ത് വിടാത്തത് ക്രൈസ്തവരോടുള്ള രാഷ്ട്രീയ വഞ്ചനയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിനുള്ള രാഷ്ട്രീയ മുന്നറിയിപ്പാണ്. റിപ്പോർട്ട് നടപ്പാക്കിയില്ലെങ്കിൽ ജനം വീണ്ടും പ്രതികരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

കേരളത്തിലെ ക്രൈസ്തവ ജനവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പഠിക്കാനായി സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷനാണ് ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജെ.ബി. കോശിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഇക്കാര്യം പഠിച്ച് 2023 മെയ് മാസത്തിൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ദളിത് ക്രൈസ്തവർക്കും ക്രൈസ്തവരിലെ പിന്നോക്കക്കാർക്കും സർക്കാർ നിയമനങ്ങളിൽ കൂടുതൽ സംവരണം സൺഡേ സ്കൂൾ അധ്യാപകർക്കും ക്ഷേമനിധി ബോർഡ്, കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശത്തെ ക്രൈസ്തവർക്കായി പ്രത്യേക പുനരധിവാസ പാക്കേജ് തുടങ്ങിയ ശുപാർശകളാണ് റിപ്പോർട്ടിലുള്ളതെന്നാണ് വിവരം. എന്നാൽ സർക്കാർ ഈ റിപ്പോർട്ടിൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...