കൊല്ലാന്‍ വേണ്ടി യുഡിഎഫ് മണ്ണെണ്ണ ഒഴിക്കുകയാണെന്നു എ.കെ ബാലന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കെ – റെയില്‍ പദ്ധതിക്കെതിരായ സമരത്തിനിടെ എങ്ങനെയെങ്കിലും ഒരു വെടിവെപ്പ് ഉണ്ടാക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യമെന്ന് സിപിഎം നേതാവ് എ.കെ ബാലന്‍. ഏതെങ്കിലും ഒരു സ്ത്രീയെ അല്ലെങ്കില്‍ ഒരു കുട്ടിയെ രക്തസാക്ഷിയായി കിട്ടുമോയെന്നാണ് യു ഡി എഫ് ആലോചിക്കുന്നത്. കൊല്ലാന്‍ വേണ്ടി അവര്‍ മണ്ണെണ്ണ ഒഴിക്കുകയാണെന്നും എ.കെ ബാലന്‍ പറഞ്ഞു. യു ഡി എഫ് നടത്തുന്ന സമരത്തില്‍ ഏറെയും ഇറക്കുമതി ചെയ്തയാളുകളാണ്. ഒരേ ആള്‍ക്കാര്‍ തന്നെയാണ് പല സ്ഥലങ്ങളിലും എത്തുന്നത്. വിമോചന സമരത്തിന്റെ പഴയ സന്തതികള്‍ക്ക് പുതിയ ജീവന്‍ വെച്ചുവെന്നാണ് പ്രതിപക്ഷം കരുതുന്നത്. ആടിനെ പട്ടി ആകുക, പിന്നെ പട്ടിയെ പേ പട്ടിയാക്കാനണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാതക്കെതിരെ സമരം ചെയ്ത വയല്‍ക്കിളികള്‍ ഇപ്പോള്‍ എവിടെയാണ്. ആ സമരത്തിന് നേതൃത്വം കൊടുത്തവര്‍ ഇന്ന് സിപിഎമ്മിനൊപ്പമാണ്. ഇതാണ് യുഡിഎഫിലും കാണാന്‍ പോകുന്നത്. നാട്ടില്‍ വികസനം പാടില്ലെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. അത് കേരളത്തില്‍ നടക്കില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ അത് മാറ്റിയെടുത്ത് മാത്രമേ നടപ്പാക്കൂവെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്

0
കൊച്ചി: cമാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്. നൽകാത്ത...

സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

0
ന്യൂഡൽഹി: സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്ക്

0
ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം...