അഞ്ചല്‍ : അഞ്ചല്‍ – പുനലൂര്‍ പാതയില്‍ അഗസ്ത്യക്കോട് ജങ്ഷന് സമീപം ജഡ്ജി സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവര്‍ കോമളം സ്വദേശി ജയപ്രകാശ് (45), യാത്രക്കാരി കോമളം സ്വദേശി ബിന്ദു (46) എന്നിവരെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അപകടം. പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോര്‍ട്ട് ജഡ്ജി എ.അബ്ദുല്‍ ജലീല്‍ സഞ്ചരിച്ചിരുന്ന കാറും എതിര്‍ദിശയില്‍നിന്ന് വന്ന ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പെട്ടത്. പരിക്കേല്‍ക്കാതെ ജഡ്ജി രക്ഷപ്പെട്ടു.
ജഡ്ജി സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
RECENT NEWS
Advertisment




























