എന്‍.സി.പിയില്‍ ആശയക്കുഴപ്പം ; ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് മന്ത്രി എ.കെ ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാലാ സീറ്റിനെ ചൊല്ലി സംസ്ഥാന എന്‍സിപി ഘടകത്തിലെ ചേരിതിരിവ് രൂക്ഷമാകുന്നു. ആശയക്കുഴപ്പം ഒഴിവാക്കാന്‍ ദേശീയ നേതൃത്വം ഇടപെടണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെടും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ കാണാന്‍ ഇന്ന് ഡല്‍ഹിയില്‍ എത്തുന്ന മന്ത്രി ശേഷം മുംബൈയില്‍ എത്തിയാകും ശരത് പവാറിനെ കാണുക.

പ്രഫുല്‍ പട്ടേലുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാകും ശശീന്ദ്രന്‍ മുംബൈയിലേക്ക് പോകുന്നത്. ഇക്കാര്യത്തില്‍ തന്റെ നിലപാട് ദേശീയ നേതൃത്വത്തിന് വിവരിക്കാനാണ് ശശീന്ദ്രന്റെ ശ്രമം. യുഡിഎഫിലേക്ക് പോകാനുള്ള ഒരു വിഭാഗത്തിന്റെ നീക്കം പാര്‍ട്ടിയെ പിളര്‍പ്പിലേക്കെത്തിക്കുമെന്നതിനാല്‍ പിന്മാറണമെന്നാണ് ശശീന്ദ്രന്റെ നിലപാട്. ദേശീയ നേതൃത്വം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. എന്നാല്‍ സിറ്റിംഗ് സീറ്റുകള്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ മുന്നണി വിടണം എന്നാണ് എന്‍സിപിയില്‍ ഉണ്ടായിരിക്കുന്ന ധാരണ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...